/indian-express-malayalam/media/media_files/uploads/2019/07/malinga-nuwan.jpg)
ശ്രീലങ്കയുടെ സുവർണ കാലഘട്ടത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഇതിഹാസതാരം ലസിത് മലിംഗയും ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ടി 20 ക്രിക്കറ്റിൽ താരം തുടരുമെങ്കിലും ഏകദിനത്തിൽ താരത്തിന്റെ വിടവ് നികത്താനാവാത്തതാണ്. എന്നാൽ ലസിത് മലിംഗയുടെ പകരക്കാരനെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പേസ് ബോളർ ശ്രീലങ്കയിൽ ഉണ്ട്. ഇതിഹാസത്തിന്റെ അതേ ബോളിങ് ആക്ഷനിൽ പന്ത് എറിയുന്ന നുവാൻ തുഷാര.
Also Read: 'എല്‍എം, നിങ്ങളെ പോലൊരു മാച്ച് വിന്നറെ കണ്ടില്ല'; മലിംഗയ്ക്ക് ആശംസകളുമായി ബുംറയും രോഹിത്തും
ബോളിങ് ആക്ഷനിൽ മാത്രമല്ല, ഇതിഹാസവും മറ്റ് പല സാമ്യങ്ങളുമുണ്ട് നുവാൻ തുഷാരക്ക്. സിംഹളീസ് സ്‌പോർട്സ് ക്ലബ്ബിന് വേണ്ടി കളിക്കുന്ന നുവാനെ പോലെ തന്നെയായിരുന്നു ലസിത് മലിംഗയുടെയും ക്രിക്കറ്റ് പ്രവേശം. ക്ലബ്ബ് ക്രിക്കറ്റിൽ നിന്നാണ് രാജ്യന്തര ക്രിക്കറ്റിന്റെ പല നേട്ടങ്ങളിലേക്കും മലിംഗ എത്തപ്പെട്ടത്.
'പൊടി മലിംഗ' എന്ന് അറിയപ്പെടുന്ന നുവാൻ തുഷാരയിപ്പോൾ മലിംഗയുടെ ശിഷ്യൻ കൂടിയാണ്. "കുറച്ച് നാളുകൾക്ക് മുമ്പാണ് നുവാൻ തുഷാരെയെ കാണുന്നത്. ഇപ്പോൾ ഞാൻ അവന് ബോളിങ്ങിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ഇനിയും ഒരുപാട് ദൂരം അവന് സഞ്ചരിക്കേണ്ടതുണ്ട്" ലസിത് മലിംഗ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
താൻ മലിംഗയെ അനുകരിക്കുന്നതല്ലെന്ന് നുവാൻ പറയുന്നു. "എന്റെ സുഹൃത്താണ് ഒരിക്കൽ ക്രിക്കറ്റ് കളിക്കാൻ എന്നെ കൊളംബോയിലേക്ക് കൂട്ടികൊണ്ട് വന്നത്. അങ്ങനെയാണ് സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ കളിക്കുന്നത്. എല്ലാവരും പറയുന്നത് ഞാൻ മലിംഗയുടെ ബോളിങ് ആക്ഷൻ അനുകരിക്കുകയാണെന്ന്. എന്നാൽ കുട്ടിയായിരിക്കുമ്പോൾ മുതൽ ഇങ്ങനെയാണ് ഞാൻ പന്തെറിയാറുള്ളത്," നുവാൻ തുഷാര പറഞ്ഞു.
Also Read:'അപമാനിക്കലാണിത്, ഞങ്ങള്‍ ശ്വസിക്കുന്നത് പോലും ടീമിനായി'; രോഹിത്തുമായി ഭിന്നതയില്ലെന്ന് കോഹ്‌ലി
ഈ നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളായ മലിംഗയുടെ വിരമിക്കല്‍ ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം അവരുടെ സുവര്‍ണ കാലഘട്ടത്തിന്റെ അവസാനം കൂടിയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ കഴിഞ്ഞ കുറെയേറെ നാളുകളായി ശ്രീലങ്കയുടെ മുഖമായിരുന്നു മലിംഗ. നിര്‍ണായകമായ ഓരോ വിജയങ്ങളിലും മലിംഗയുടെ കൈയ്യൊപ്പുണ്ടായിരുന്നു. ലോകത്തെ പേരുകേട്ട ബാറ്റിങ് നിരയെ വ്യത്യസ്തമായ ബോളിങ് ആക്ഷനിലൂടെയും വേഗതയേറിയ പന്തുകളിലൂടെയും മലിംഗ നേരിട്ടു. കൃത്യതയാര്‍ന്ന യോര്‍ക്കറുകളായിരുന്നു മലിംഗയുടെ പ്രധാന സവിശേഷത.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us