ഇന്ത്യൻ പ്രീമിയർ ലീഗിൽ മഹേന്ദ്ര സിങ് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം കളിക്കുന്നതിന്റെ ആവേശം മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്‌മാൻ ഷെയ്ൻ വാട്‌സൺ മറച്ചുവച്ചില്ല. മുൻപ് രാജസ്ഥാൻ റോയൽസിലും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലും കളിച്ച വാട്‌സണെ ഇത്തവണ വാങ്ങിയത് ചെന്നൈ സൂപ്പർ കിങ്സാണ്.

“ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ ചരിത്രമുളള ചെന്നൈ സൂപ്പ കിങ്സിന്റെ ഭാഗമാകുക എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. മഹാനായ നായകൻ ധോണിക്ക് കീഴിൽ കളിക്കുന്നത് എന്നെ ആവേശം കൊളളിക്കുന്നുണ്ട്”, വാട്‌സൺ വ്യക്തമാക്കി.

Read More: “ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ശൈലിയിൽ ഗവേഷണം നടത്തണം”, ഇന്ത്യയുടെ ഫീൽഡിംഗ് കോച്ച്

വിരമിച്ച ശേഷവും താൻ കളി വളരെയേറെ ആസ്വദിക്കുന്നുണ്ടെന്നും പരിശീലനം തുടരുന്നുണ്ടെന്നും വ്യക്താക്കിയ താരം തന്റെ കളി മങ്ങിയിട്ടില്ലെന്നും അത് ഐപിഎല്ലിൽ വ്യക്തമാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“ധോണിയും റെയ്‌നയും ജഡേജയും ഉളള ചെന്നൈ സൂപ്പർ കിങ്സിന്റെ ഏത് നിരയും ഗംഭീരമായിരിക്കും. അത് മുൻവർഷത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും”, ഷെയ്ൻ വാട്‌സൺ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ