ലോക ഒന്നാം നമ്പർ ബോളർ എന്ന സ്ഥാനം രവിചന്ദ്രൻ അശ്വിനെ പിന്തള്ളി രവീന്ദ്ര ജഡേജ സ്വന്തമാക്കിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുളളൂ. ഇതിനുപിന്നാലെയാണ് മറ്റൊരു നേട്ടം ജഡേജ സ്വന്തമാക്കിയത്. ലോക ഓൾറൗണ്ടർമാരുടെ പട്ടികയിലും ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ് ജഡേജ. ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസനെ പിന്തള്ളിയാണ് ജഡേജ ഒന്നാം സ്ഥാനത്ത് എത്തിയത്.

കരിയറിൽ നേട്ടങ്ങൾ ഓരോന്നും കൈവരിക്കുമ്പോഴും ജഡേജ കടപ്പെട്ടിരിക്കുന്നത് രണ്ടുപേരോടാണ്. ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയും നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും. ഇരുവരും ഒപ്പം ആരാധകരും കുടുംബവും ഇല്ലായിരുന്നില്ലെങ്കിൽ ഇവിടംവരെ താൻ എത്തുകയില്ലായിരുന്നുവെന്നാണ് ജഡേജ പറയുന്നത്.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 7 വിക്കറ്റാണ് ജഡേജ നേടിയത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ 13 വിക്കറ്റുകളുമായി ഏറ്റവും മികച്ച വിക്കറ്റ് ടേക്കറും ജഡേജ തന്നെയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ