മുംബൈ: കാത്തിരിപ്പിനൊടുവില്‍ കുട്ടി ക്രിക്കറ്റിന്റെ പൂരമായ ഐപിഎല്ലിന് തുടക്കം കുറിച്ചിരിക്കുകയാണ്. ടീമുകളും അതിലുപരി ആരാധകരും ഐപില്‍ ആരവത്തിന്റെ ഭാഗമാവുകയാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലായിരുന്നു ആദ്യ മത്സരം. കളിയുടെ ആവേശം സോഷ്യല്‍ മീഡിയയിലും പടര്‍ന്നിരിക്കുകയാണ്. ഡ്വെയ്ന്‍ ബ്രാവോയുടെ തകര്‍പ്പന്‍ പ്രകടനം കണ്ട മത്സരത്തില്‍ അവസാന നിമിഷമായിരുന്നു ചെന്നൈയുടെ വിജയം.

സംഭവ ബഹുലമായ മത്സരത്തിനിടെ മുംബൈ താരം ഹാര്‍ദ്ദിക് പാണ്ഡ്യയെ പരിക്ക് മൂലം കളിക്കിടെ മൈതാനത്തു നിന്നും എടുത്തു കൊണ്ട് പോവേണ്ടി വന്നിരുന്നു. കാലിന് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു പാണ്ഡ്യയെ മൈതാനത്തു നിന്നും എടുത്ത് കൊണ്ട് പോയത്. മുംബൈ ഇന്നിംഗ്‌സിന്റെ അവസാന ഓവറില്‍ ബ്രാവോ എറിഞ്ഞ അവസാന പന്തിന് ശേഷമായിരുന്നു പാണ്ഡ്യയ്ക്ക് പരുക്കേറ്റത്. ഡബ്ബിളിന് ഓടുന്നതിനിടെ പാണ്ഡ്യ ബ്രാവോയുമായി തട്ടി വീണ് പരുക്കേല്‍ക്കുകയായിരുന്നു

നിലത്ത് വീണ പാണ്ഡ്യ വേദന കൊണ്ട് പുളയുന്നത് കണ്ട് മറ്റ് താരങ്ങളും അരികിലെത്തി. പക്ഷെ ഈ രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത് ട്രോള്‍ മിം ആയാണ്. പാണ്ഡ്യയുടെ കിടപ്പിനെ ട്രോളികൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. മദ്യപിച്ച് ബോധം കെട്ട് കിടക്കുന്നത് മുതല്‍ രാവിലെ ക്ലാസില്‍ കിടന്ന് ഉറങ്ങുന്നത് വരെ നീളുന്നതാണ് ട്രോളുകള്‍.

രസകരമായ ചില ട്രോളുകള്‍ കാണാം