കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടിയപ്പോള്‍ ക്യാമറാക്കണ്ണുകള്‍ ഒരു പെണ്‍കുട്ടിയില്‍ ഉടക്കി നില്‍ക്കുകയായിരുന്നു. ഗ്യാലറിയില്‍ ഇരുന്നു കളി കാണുന്ന ആ സുന്ദരിയുടെ മുഖം പലവട്ടമാണ് സ്‌ക്രീനില്‍ വന്നു മറഞ്ഞത്.

ഓരോ പന്തും അതിര്‍ത്തി കടക്കുമ്പോഴും വിക്കറ്റ് വീഴുമ്പോഴുമെല്ലാം അവളുടെ മുഖത്തെ ഭാവങ്ങളും മാറിമറിഞ്ഞു. ആരാണ് ആ പെണ്‍കുട്ടി എന്നായിരുന്നു സോഷ്യല്‍ മീഡിയയും ആരാധകരും ചോദിച്ചത്.

ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. ഇത് മാല്‍തി ചാഹറാണ്. ചെന്നൈ സൂപ്പര്‍ കിങ്സ് താരം ദീപക് ചാഹറിന്റെ സഹോദരിയാണ് മാല്‍തി. തന്റെ സഹോദരന്റെ കളി കാണാനെത്തിയതായിരുന്നു മാല്‍തി. മോഡലും അഭിനേത്രിയുമായ മാല്‍തി ഒരു കട്ട ധോണി ആരാധിക കൂടിയാണ്. ചെന്നൈയുടെ എല്ലാ മൽസരങ്ങളും മാല്‍തി കാണാനെത്തിയിരുന്നു.

മാല്‍തിയുടെ മറ്റൊരു സഹോദരനും ഐപിഎല്ലിലുണ്ട്. മുംബൈയുടെ താരമായ രാഹുല്‍. എന്നാല്‍ രാഹുലിന് ഇതുവരേയും കളിക്കാന്‍ സാധിച്ചിട്ടില്ല. രണ്ട പേരും നേരത്തെ പുണെയുടെ താരങ്ങളായിരുന്നു.

അതേസമയം, പരുക്ക് ദീപകിന് വില്ലനായിരിക്കുകയാണ്. താരത്തിന് രണ്ട് ആഴ്ചത്തേക്കാണ് വിശ്രമം നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പരുക്കാണ് കാരണം. നായകന്‍ ധോണിയുടെ അടക്കം പ്രശംസ നേടാന്‍ സാധിച്ച താരമാണ് ദീപക്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ