‘ജോലിഭാരം നിയന്ത്രിക്കാനുള്ള ശരിയായ സമയം ഇതാണ്’: വിരാട് കോഹ്ലി

ട്വന്റി 20 ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച റെക്കോർഡുകളുമായാണ് കോഹ്ലി പടിയിറങ്ങുന്നത്

virat kohli, virat kohli india, india vs namibia, namibia vs india, IND VS NAM, indian cricket team, india cricket news, indian cricket
Photo: Twitter/BCCI

ട്വന്റി 20യിലെ നായക സ്ഥാനം ഒഴിഞ്ഞ് ജോലിഭാരം നിയന്ത്രിക്കാനുള്ള ശരിയായ സമയമിതാണെന്ന് വിരാട് കോഹ്ലി. ടി20 ക്യാപ്റ്റനായുള്ള അവസാന മത്സരത്തിൽ നമീബിയയെ ഒമ്പത് വിക്കറ്റിനു തകർത്ത ശേഷം സംസാരിക്കുകയായിരുന്നു കോഹ്ലി.

“ആദ്യം തന്നെ ആശ്വാസം. ഞാൻ പറഞ്ഞതുപോലെ ഇതൊരു ബഹുമതിയാണ്, പക്ഷേ കാര്യങ്ങളെ ശരിയായ കാഴ്ചപ്പാടിൽ കാണണം,” ടി20 ക്യാപ്റ്റൻസിയിൽ നിന്ന് ഇറങ്ങുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ മത്സര ശേഷം കോഹ്ലി പറഞ്ഞു.

“എന്റെ ജോലിഭാരം നിയന്ത്രിക്കാനുള്ള ശരിയായ സമയമായിരുന്നു ഇത്. ഓരോ തവണയും ഞങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങുമ്പോഴും നമ്മുടെ പരമാവധി ഊർജ്ജം അതിനു കൊടുക്കുകയാണ്, ആറ്-ഏഴ് വർഷമായി അങ്ങനെയാണ്.” അദ്ദേഹം പറഞ്ഞു.

“ഒരു ടീമെന്ന നിലയിൽ ഞങ്ങൾ മികച്ച പ്രകടനമാണ് നടത്തിയത്. ഈ ലോകകപ്പിൽ ഞങ്ങൾ അധികം മുന്നോട്ട് പോയിട്ടില്ലെന്ന് എനിക്കറിയാം, പക്ഷേ ടി20യിൽ ഞങ്ങൾ ചില നല്ല ഫലങ്ങൾ നേടുകയും ഒരുമിച്ച് കളിക്കുന്നത് ആസ്വദിക്കുകയും ചെയ്തു.

“ടി20 ക്രിക്കറ്റ് മാർജിനുകളുടെ കളിയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ രണ്ട് ഓവറുകൾ ചിലപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു. ഞാൻ പറഞ്ഞതുപോലെ ഞങ്ങൾക്ക് അതിനു ധൈര്യമുണ്ടായില്ല. ടോസുകൾ ഒരു ഒഴികഴിവായി പറയുന്ന ടീമല്ല ഞങ്ങൾ,” കോഹ്ലി പറഞ്ഞു.

സ്ഥാനമൊഴിയുന്ന മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും മറ്റ് സപ്പോർട്ട് സ്റ്റാഫുകളും ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. ക്യാപ്റ്റനിൽ നിന്നും കളിക്കാരനായി മാറിയാലും പഴയ അതേ ഊർജ്ജത്തോടെ കളം പിടിക്കുമെന്നും കോഹ്ലി വ്യക്തമാക്കി.

Also Read: രോഹിത് കുറച്ച് കാലമായി എല്ലാം ശ്രദ്ധിക്കുന്നുണ്ട്; പിൻഗാമിയെക്കുറിച്ച് സൂചന നൽകി കോഹ്ലി

സൂപ്പർ 12 ഘട്ടത്തിലെ അവസാന മത്സരത്തിൽ രോഹിത് ശർമ്മ (56), കെ.എൽ.രാഹുൽ (പുറത്താകാതെ 54) എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് നമീബിയയെ ഇന്ത്യ തകർത്തത്.

ട്വന്റി 20 ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച റെക്കോർഡുകളുമായാണ് കോഹ്ലി പടിയിറങ്ങുന്നത്. 50 മത്സരങ്ങളിൽ കോഹ്ലി ഇന്ത്യയെ നയിച്ചപ്പോൾ അതിൽ 32 മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 16 മത്സരങ്ങളിൽ മാത്രമാണ് തോൽവി വഴങ്ങിയത്. രണ്ട് മത്സരങ്ങൾ ഫലമില്ലാതെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ധോണിക്ക് ശേഷം പരിമിത ഓവർ ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റനും കോഹ്ലിയാണ്. ടി20 യിൽ ക്യാപ്റ്റൻ എന്ന നിലയിൽ ബാറ്റ് കൊണ്ട് മിന്നും പ്രകടനമാണ് കോഹ്ലി നടത്തിയത്. 47 ഇന്നിങ്സുകളിൽ നിന്നായി 47.57 റൺസ് ആവറേജിൽ 1570 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്. പതിമൂന്ന് അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: This is right time for me to manage workload kohli

Next Story
‘ബ്രാഡ്മാനെ ബബിളിൽ പിടിച്ചിട്ടാൽ അദ്ദേഹത്തിന്റെ ശരാശരിയും കുറയും’: രവി ശാസ്ത്രിravi shastri, india cricket team, end of an era, ravi shastri coach, india cricket team news, indian cricket team, t20 world cup, cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com