കഴിഞ്ഞ രണ്ട് തവണയും ലോക ബാഡ്മിന്രൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തിയ ശേഷമാണ് ഇന്ത്യൻ താരം പി.വി.സിന്ധുവിന് കിരീടം നഷ്ടമായത്. എന്നാൽ മൂന്നാം തവണ വീണ്ടും ഫൈനലിലെത്തിയ സിന്ധു കിരീടം സ്വന്തമാക്കുകയും ചെയ്തു. എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയായിട്ടാണ് സിന്ധു തന്റെ വിജയത്തെ കാണുന്നത്.
“പിന്നെയും പിന്നെയും എന്നെ ചോദ്യം ചെയ്ത ആളുകൾക്കുള്ള മറുപടിയാണ് ഈ വിജയം. എന്റെ റാക്കറ്റ് കൊണ്ട് ഈ വിജയത്തിലൂടെ ഉത്തരം നൽകാനാണ് ഞാൻ ആഗ്രഹിച്ചത്. കഴിഞ്ഞ തവണ കിരീടം നഷ്ടമായപ്പോൾ എനിക്ക് സങ്കടവും ദേഷ്യവുമൊക്കെ തോന്നി. എന്തുകൊണ്ട് ആ ഒരു മത്സരം കൂടി നിനക്ക് ജയിച്ചുകൂട എന്നായിരുന്നു ചോദ്യം. എന്നാൽ എന്രേതായ മത്സരം കളിക്കാണ ഇന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു, അത് വർക്ക്ഔട്ട് ആവുകയും ചെയ്തു,” സിന്ധു പറഞ്ഞു.
ലോക ബാഡ്മിന്റൺ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. ഫൈനലിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ട രണ്ട് സെറ്റുകൾക്കാണ് സിന്ധുവിന്റെ വിജയം. സ്കോർ: 21-7, 21-7. മത്സരത്തിൽ ഒരിക്കൽ പോലും സിന്ധുവിന് വെല്ലുവിളി ഉയർത്താൻ ഒകുഹാരയ്ക്ക് സാധിച്ചില്ല.
Becomes First Indian to Win Gold
Congratulations to the newly crowned World Champion #PVSindhu Ji for winning theat #BWFWorldChampionships2019 you've made India proudI always say women like her must be the role model of girls pic.twitter.com/qKD6lZMZND
— Venky Mamidala (@VenkysOfficial) August 26, 2019
കഴിഞ്ഞ രണ്ട് തവണ നഷ്ടമായ സ്വർണമാണ് പി.വി.സിന്ധു ഇപ്പോൾ സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ കിരീടനേട്ടം കൂടിയാണിത്. നേരത്തെ ഇന്തോനേഷ്യൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും അവിടെയും സിന്ധു പരാജയപ്പെട്ടിരുന്നു. ജപ്പാൻ ഓപ്പണിൽ സെമിയിൽ കടക്കാൻ പോലും താരത്തിനായില്ല.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ 2013ലും 2014ലും വെങ്കലം നേടിയ സിന്ധു 2017ലും 2018ലും വെള്ളിയും സ്വന്തമാക്കി. 2017 ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നേർക്കുനേർ വന്ന ഒക്കുഹാരയെ തന്നെ പരാജയപ്പെടുത്തിയാണ് ഇത്തവണ സിന്ധുവിന്റെ കിരീട നേട്ടം. 2017ൽ 110 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഒക്കുഹാരയുടെ ജയമെങ്കിൽ ഇത്തവണ അതിവേഗം സിന്ധു ജപ്പാൻ താരത്തെ കീഴടക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook