സിഡ്‌നി: ഓസ്‌ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ ടീമിൽ. നവ്‌ദീപ് സൈനിക്ക് ടെസ്റ്റ് അരങ്ങേറ്റം. ആദ്യ രണ്ട് ടെസ്റ്റുകളിൽ ഓപ്പണറായിരുന്ന മായങ്ക് അഗർവാളിനെ ടീമിൽ നിന്ന് നീക്കി.

രോഹിത് ശർമയ്‌ക്കൊപ്പം ശുഭ്‌മാൻ ഗിൽ ഓപ്പൺ ചെയ്യും. രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനം ഗില്ലിനെ തുണച്ചു. ആദ്യ രണ്ട് ടെസ്റ്റുകളിൽ അത്ര മികച്ച പ്രകടനം നടത്തിയിട്ടില്ലെങ്കിലും ഹനുമ വിഹാരിയെ ടീമിൽ നിലനിർത്തി. റിഷഭ് പന്ത് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനായി തുടരും.

Read Also: ഇന്ത്യൻ താരങ്ങൾക്കൊപ്പം വിരുന്ന്, ടിക്കറ്റിന് 31,000 രൂപ; ഒടുവിൽ സംഭവിച്ചത്

ഉമേഷ് യാദവ് പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതിനാലാണ് നവ്‌ദീപ് സൈനിക്ക് അവസരം ലഭിച്ചത്. സൈനിയുടെ അരങ്ങേറ്റ ടെസ്റ്റ് മത്സരമായിരിക്കും ഇത്. മൊഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ എന്നിവർ പേസ് നിരയിൽ തുടരും.

മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: അജിങ്ക്യ രഹാനെ, രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്‌പ്രീത് ബുംറ, നവ്‌ദീപ് സൈനി

Image

നാളെ മുതലാണ് മൂന്നാം ടെസ്റ്റ്. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook