മും​ബൈ: ഇ​ന്‍റ​ർ കോ​ണ്ടി​നെ​ന്‍റ​ൽ ക​പ്പ് ചതുർരാഷ്ട്ര ഫു​ട്ബോ​ളി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇ​ന്ത്യ​ക്ക് തോ​ൽ​വി. ആദ്യം ഒരു ഗോളിന് മുന്നിൽ നിന്ന ഇന്ത്യ പിന്നീട് രണ്ട് ഗോൾ വഴങ്ങിയതോടെ തോറ്റു. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യപകുതിക്ക് ശേഷം 46ാം മി​നി​റ്റി​ൽ ന്യൂ​സി​ല​ൻ​ഡ് ഗോ​ളി​യു​ടെ പി​ഴ​വ് ഇ​ന്ത്യ​ക്ക് ലീ​ഡ് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. ന്യൂ​സി​സ​ല​ൻ​ഡ് ഗോ​ൾ​കീ​പ്പ​ർ മൈ​ന​സ് പാ​സ് ക്ലി​യ​ർ ചെ​യ്തത് ഓ​ടി​യ​ടു​ത്ത ഛേത്രി​യു​ടെ കാ​ലി​ൽ തട്ടി ഗോൾപോസ്റ്റിലേക്ക് പാഞ്ഞുകയറി. അധികം വൈകാതെ ന്യൂസിലാന്റ് തിരിച്ചടിച്ചു.

49-ാം മി​നി​റ്റി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ സ​ര്‍​പ്രീ​ത് സിം​ഗ് ഇ​ന്ത്യ​ൻ പ്ര​തി​രോ​ധം കീ​റി ബോ​ക്സി​ലേ​ക്ക് ത​ള്ളി​വി​ട്ട പ​ന്തി​നെ ആ​ന്ദ്രെ ഡി​ജോം​ഗ് ഗോ​ളാ​ക്കി​മാ​റ്റി. 86-ാം മി​നി​റ്റി​ൽ മോ​സ​സ് ഡെ​യ​റി​ലൂ​ടെയാണ് ന്യൂ​സി​ല​ന്‍​ഡ് വി​ജ​യ ഗോ​ൾ കണ്ടെത്തിയത്.

ക​ഴി​ഞ്ഞ ര​ണ്ടു ക​ളി​യി​ലേ​യും ഉ​ജ്വ​ല വി​ജ​യ​ത്തോ​ടെ ഇ​ന്ത്യ നേരത്തെ തന്നെ ഫൈ​ന​ലി​ൽ ക​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ത്രം അ​ഞ്ചു ഗോ​ളു​ക​ള്‍ സ്‌​കോ​ര്‍ ചെ​യ്ത ഛേത്രി​യു​ടെ ആ​റാം ഗോ​ളാ​യി​രു​ന്നു ന്യൂസിലന്റിനെതിരെ പിറന്നത്. ജൂൺ പത്തിന് ന്യൂസിലന്റിന് എതിരെയാണ് ഇന്ത്യയുടെ ഫൈനൽ പോരാട്ടം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ