മൊണോക്കൊ: ആഴ്സണൽ മുൻ സ്ട്രൈക്കർ തിയറി ഹെൻ‌റിയെ ഫ്രഞ്ച് ക്ലബ് മൊണോക്കൊ എഫ് സി പരിശീലകനായി നിയമിച്ചു. അടുത്ത മൂന്ന് വർഷത്തേക്കാണ് തിയറി ഹെൻ‌റിയുമായി മൊണോക്കോ എഫ് സി കരാറിലെത്തിയത്.

തുടർപരാജയങ്ങളിലൂടെ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ടീമാണ് മൊണോക്കോ എഫ് സി. നിലവിൽ 18ാം സ്ഥാനത്താണ് ക്ലബ്. ഈ സാഹചര്യത്തിലാണ് കോച്ച് ലിയോനോർദോ ജർദീമിനെ ക്ലബ് പുറത്താക്കിയത്.

ഫ്രഞ്ച്കാരനായ തിയറി ഹെൻറി ബെൽജിയത്തിന്റെ ദേശീയ ടീം സഹ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. “എന്റെ പരിശീലന ജീവിതം തുടങ്ങുകയാണ്. മൊണോക്കോയെ ലീഗ് ടോപ്പ് ഫോറിലെത്തിക്കലാണ് ലക്ഷ്യം”, ഹെൻറി പറഞ്ഞു. നേരത്തെ ആസ്റ്റണ്‍ വില്ല പരിശീലകനാകുമെന്ന രീതിയിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ലീഗില്‍ അഞ്ച് കളികള്‍ തോറ്റ ടീം ചാംപ്യന്‍സ്‌ലീഗീലെ കഴിഞ്ഞ രണ്ടുകളിയിലും തോറ്റിരുന്നു. ഒക്ടോബര്‍ 20ന് സ്റ്റാര്‍സ്ബര്‍ഗിനെതിരെയാണ് ഹെന്റിയുടെ ആദ്യ മത്സരം. 1994 മുതല്‍ 1999 വരെ മോണോക്കൊ താരമായിരുന്ന ഹെന്റി105 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകള്‍ നേടിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ