scorecardresearch

പേടിയായിരുന്നു എപ്പോഴും; ആരും സ്നേഹിച്ചിട്ടില്ല; വിഷാദരോഗത്തിലൂടെയാണ് കരിയറിലുടനീളം കടന്ന് പോയത്: തിയറി ഹെൻറി

Arsenal Legend Thierry Henry: "എന്നെ കൈകളിലെടുത്ത് എന്റെ അച്ഛൻ ആദ്യം പറയുന്നത് ഇങ്ങനെയായിരുന്നു, ഈ കുട്ടി അതിശയിപ്പിക്കുന്ന ഫുട്ബോൾ കളിക്കാരനാവും"

Arsenal Legend Thierry Henry: "എന്നെ കൈകളിലെടുത്ത് എന്റെ അച്ഛൻ ആദ്യം പറയുന്നത് ഇങ്ങനെയായിരുന്നു, ഈ കുട്ടി അതിശയിപ്പിക്കുന്ന ഫുട്ബോൾ കളിക്കാരനാവും"

author-image
Sports Desk
New Update
Thierry Henry about Depression

Thierry Henry Mental Health Issue: ആഴ്സണൽ ഇതിഹാസ സ്ട്രൈക്കർ തിയറി ഹെൻറിയിൽ നിന്ന് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വന്ന വാക്കുകങ്ങൾ ഇങ്ങനെ, "എന്റെ കരിയറിൽ ഉടനീളം ഞാൻ കടന്ന് പോയത് വിഷാദരോഗത്തിലൂടെയാണ്." ഇതിന് കാരണമായി തിയറി ഹെൻറി വിരൽ ചൂണ്ടുന്നത് തന്റെ കുട്ടിക്കാലത്തേക്കാണ്. 

Advertisment

പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ഹെൻറിയുടെ വാക്കുകൾ ഇങ്ങനെ, "എന്റെ കരിയറിൽ ഉടനീളം ഞാൻ ജീവിച്ചത് വിഷാദരോഗത്തോടെയാണ്. അതറിയണം എങ്കിൽ നിങ്ങൾ എന്റെ കുട്ടിക്കാലത്തിലേക്ക് നോക്കണം. കുട്ടിയായിരിക്കുമ്പോൾ എനിക്കൊരു സ്നേഹവും ലഭിച്ചിട്ടില്ല."

Also Read: Vaibhav Suryavanshi: അതിവേഗ അർധ ശതകം; ആയുഷ് മാത്രേയുടെ റെക്കോർഡിനൊപ്പം വൈഭവ്

"എന്നെ കൈകളിലെടുത്ത് എന്റെ അച്ഛൻ ആദ്യം പറയുന്നത് ഇങ്ങനെയായിരുന്നു, ഈ കുട്ടി അതിശയിപ്പിക്കുന്ന ഫുട്ബോൾ കളിക്കാരനാവും. അദ്ദേഹം എന്നെ പാകപ്പെടുത്തി. പരുക്കനായിരുന്നു അദ്ദേഹം. 13ാം വയസിൽ ഞാൻ കളിച്ച ഒരു മത്സരത്തിൽ ടീം 6-0ന് ജയിച്ചു. ആറ് ഗോളും സ്കോർ ചെയ്തത് ഞാനാണ്. പക്ഷേ ഞാൻ എന്ത് ചെയ്തു എന്നല്ല, ഞാൻ എന്ത് ചെയ്തില്ല എന്നാണ് എല്ലാവരും നോക്കിയിരുന്നത്."

Also Read: Michael Schumacher: 12 വർഷത്തിന് ശേഷം സന്തോഷ വാർത്ത; മൈക്കൽ ഷൂമാക്കർ ഇനി കിടപ്പിലല്ല!

"ഭയത്തോടെയാണ് ഞാൻ ജീവിച്ചത്. ഫുട്ബോളിലൂടേയും പണത്തിലൂടേയും മറ്റ് മനുഷ്യരെ പ്രീതിപ്പെടുത്തേണ്ടതുണ്ട് എന്ന ഭാരമായിരുന്നു എനിക്കുള്ളിൽ. ഞാൻ എന്ന വ്യക്തിക്ക് വേണ്ടി എന്റെ പങ്കാളിയും മക്കളും കരയുന്നത് വരെ. അപ്പോഴാണ് ഒരു മനുഷ്യനാണ് ഞാനെന്ന തോന്നൽ എനിക്ക് ലഭിച്ചത്," തിയറി ഹെൻ റി പറഞ്ഞു. 

Also Read: വിരമിക്കൽ തീരുമാനം പ്രയാസകരമല്ല; എന്റെ വിടവ് ഇന്ത്യൻ ക്രിക്കറ്റിനെ ബാധിക്കില്ല: കെ എൽ രാഹുൽ

കോവിഡ് 19 ലോക്ക്ഡൗണിന്റെ സമയം തന്റെ മാനസികാരോഗ്യം കൂടുതൽ മോശമായതായും ഫ്രഞ്ച് താരം വെളിപ്പെടുത്തി. ഒറ്റപ്പെടലും മക്കളെ കാണാൻ സാധിക്കാത്ത അവസ്ഥയും കാരണം ഓരോ ദിവസവും കരച്ചിലിലൂടെയാണ് കടന്ന് പോയത്. തിരക്കേറിയ ഷെഡ്യൂളുകളിലൂടെ തന്റെ ഉള്ളിലെ തീവ്രമായ വൈകാരിക പ്രശ്നങ്ങളിൽ നിന്ന് താൻ ഒളിച്ചോടുകയാണ് ചെയ്തിരുന്നത് എന്നും തിയറി ഹെൻ റി വെളിപ്പെടുത്തി. 

Read More: 'നന്ദി, വിരമിക്കാൻ സമയമായി; പിആർ ബലത്തിൽ ടീമിലെത്തുന്നു'; സഞ്ജുവിനെതിരെ ആരാധകർ

Arsenal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: