scorecardresearch
Latest News

ഐപിഎല്ലില്‍ കോഹ്‌ലിയെക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഒമ്പത് താരങ്ങള്‍ ഇവരാണ്

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാണാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായത്.

ഐപിഎല്ലില്‍ കോഹ്‌ലിയെക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഒമ്പത് താരങ്ങള്‍ ഇവരാണ്

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് താരങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ഇന്ത്യയുടെ മുന്‍ ക്യപ്റ്റന്‍ വിരാട് കോഹ് ലിയുടെ പേരുമുണ്ടാകും. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ (ആര്‍സിബി) നിരവധി സീസണുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 2018 മുതല്‍ 2021 വരെയുള്ള സീസണില്‍ 17 കോടി രൂപയാണ് ആര്‍സിബി താരത്തിന് നല്‍കിയത്.

ഐപിഎല്‍ 2022 ലേലത്തിന് മുമ്പ്, വിരാട് കോഹ്ലി പ്രതിഫലം വെട്ടിക്കുറയ്ക്കുകയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫ്രാഞ്ചൈസിയുമായി 15 കോടി രൂപയുടെ കരാറിന് സമ്മതിക്കുകയും ചെയ്തു. ഇപ്പോള്‍ 2023 ലെ ഐപിഎല്‍ മിനി ലേലത്തില്‍ നിരവധി കളിക്കാര്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ കോഹ്‌ലിയെ മറികടന്നു. ഐപിഎല്‍ 2023 സീസണില്‍ വിരാട് കോഹ്ലിയെക്കാള്‍ കൂടുതല്‍ പണം സമ്പാദിക്കുന്ന ഒമ്പത് കളിക്കാരാണുള്ളത്.

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാണാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായത്. 18.5 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് താരവുമായി കരാറിലെത്തിയത്. മിനി ലേലത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരമെന്ന നേട്ടവും സാം സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സ് മുടക്കിയത് 17.5 കോടി രൂപയാണ്. കീറോണ്‍ പൊള്ളാര്‍ഡിന് പകരക്കാരനായാണ് എംഐ ടീം മാനേജ്മെന്റ് താരത്തെ കാണുന്നത്. ഐപിഎല്ലിന്റെ 2023 സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ കളിക്കാരന്‍ കെഎല്‍ രാഹുല്‍ ആയിരിക്കും. കഴിഞ്ഞ സീസണില്‍ 17 കോടി രൂപയ്ക്കാണ് താരത്തെ ലക്നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. അതേ പ്രതിഫലത്തിന് ഫ്രാഞ്ചൈസി ഇത്തവണയും താരത്തെ നിലനിര്‍ത്തി.

ഐപിഎല്‍ 2023 ലേലത്തില്‍ ഏറ്റവും വില കൂടിയ മൂന്നാമത്തെ സൈനിംഗ് ആയിരുന്നു ബെന്‍ സ്റ്റോക്‌സ്. 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) സ്‌റ്റോക്‌സുമായി കരാര്‍ ഒപ്പിട്ടത്. ഐപിഎല്‍ 2023ല്‍ വിരാട് കോഹ്ലിയെക്കാള്‍ കൂടുതല്‍ പണം സമ്പാദിക്കുന്ന മറ്റൊരു വിദേശ താരം നിക്കോളാസ് പൂരനാണ്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകനെ 16 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് കരാര്‍ ഒപ്പിട്ടത്. വിരാട് കോഹ്ലിയെക്കാള്‍ ഉയര്‍ന്ന ഐപിഎല്‍ 2023 പ്രതിഫലമുള്ള അഞ്ച് ഇന്ത്യന്‍ കളിക്കാരില്‍ ഒരാളാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. 16 കോടി രൂപയ്ക്കാണ് എംഐ രോഹിത് ശര്‍മയെ നിലനിര്‍ത്തിയത്.

മറ്റൊരു താരം ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് 16 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിനും ഐപിഎല്‍ 2023ല്‍ വിരാട് കോഹ്ലിയെക്കാള്‍ ഉയര്‍ന്ന പ്രതിഫലമുണ്ട്. ഈ വര്‍ഷം 16 കോടി രൂപയ്ക്കാണ് ഡിസി പന്തിനെ നിലനിര്‍ത്തിയത്. ഐപിഎല്‍ 2022 ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു ഇഷാന്‍ കിഷന്‍. പ്രതിഭാധനനായ വിക്കറ്റ് കീപ്പറെ സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സ് 15.25 കോടി രൂപ ചെലവഴിച്ചു. ഐപിഎല്‍ 2023ല്‍ ഇതേ തുകയ്ക്ക് എംഐ ഇഷാന്‍ കിഷനെ നിലനിര്‍ത്തിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: These are the nine highest paid players in the ipl

Best of Express