പിന്നോട്ട് പോകാൻ തീരുമാനിച്ചില്ല: കോവിഡ് ബാധയ്ക്ക് ശേഷം ഐപിഎൽ ടീമുകൾ

കെ‌കെ‌ആറിന്റെ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

covid 19 ipl 2021, covid 19 affected ipl players, covid 19 breaches bcci, overseas players covid 19 ipl 2021, ഐപിഎൽ, കോവിഡ്, ബയോ ബബിൾ, ie malayalam

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാംപിലെ രണ്ട് കളിക്കാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ലീഗിലെ മത്സരങ്ങൾ പുനക്രമീകരിച്ചിരിക്കുകയാണ്. കോവിഡ് ഭീഷണി വർധിക്കുമ്പോഴും പിന്നോട്ടില്ലെന്നും ഐപിഎൽ തുടരുമെന്നുമുള്ള നിലപാടാണ് ഐപിഎൽ ടീമുകൾ പ്രകടിപ്പിക്കുന്നത്.

കെ‌കെ‌ആറിന്റെ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടി 20 ലീഗിനായി തയ്യാറാക്കിയ കർശനമായ ബയോ ബബിൾ എങ്ങനെയാണ് ലംഘിക്കപ്പെട്ടതെന്ന് ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ നാട്ടിലേക്ക് പോകാൻ കഴിയാത്ത വിദേശ കളിക്കാർക്കിടയിലെ ആശങ്ക വർധിക്കാനും ഇത് കാരണമായി.

“ടൂർണമെന്റിന്റെ പകുതി പൂർത്തിയാക്കിയ ശേഷം ഇനി തിരിച്ചുപോകുന്നില്ല. കെ‌കെ‌ആറിലെ പോസിറ്റീവ് കേസുകൾ ബി‌സി‌സി‌ഐയുടെ ജോലി കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നു, ”ഒരു ഫ്രാഞ്ചൈസി ഉദ്യോഗസ്ഥൻ പി‌ടി‌ഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

Read More: കൊൽക്കത്തയ്ക്ക് പുറമെ ചെന്നൈ ടീമിലും കോവിഡ് ഭീഷണി; പരിശീലനം ഒഴിവാക്കി

“ഒരു കളിക്കാരനെ സ്കാൻ ചെയ്യാനായി ബബിളിനു പുറത്ത് കൊണ്ടുപോയതിനാലാണ് രോഗം ബാധിച്ചതെന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. അതിനാൽ, അത് ബബിളിന് പുറത്ത് സംഭവിച്ചതാവാം. എനിക്കറിയാവുന്നിടത്തോളം എല്ലാവരും ബിസിസിഐ തയ്യാറാക്കിയ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നുണ്ട്. അവിടെ യാതൊരു ലംഘനവുമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ ടീമുകളെ വൈറസ് ബാധിക്കാത്ത കാലത്തോളം ടൂർണമെന്റ് തുടരണമെന്ന് മറ്റൊരു ടീം ഉദ്യോഗസ്ഥൻ പറഞ്ഞു. “ടൂർണമെന്റ് താൽക്കാലികമായി നിർത്തേണ്ടിവന്നാലും, എത്രനേരം പിടിച്ചുനിൽക്കാനാകും? പോസിറ്റീവ് കേസുകൾ വന്നവരെ മാറ്റിനിർത്തി കളിക്കുന്നത് തുടരുക എന്നതാണ് ഏക മാർഗം. കളിക്കാർ ഇപ്പോൾ സ്വാഭാവികമായും കൂടുതൽ ഉത്കണ്ഠാകുലരാണ്, പക്ഷേ അത് പ്രധാനമായും അവർ എങ്ങനെ നാട്ടിലേക്ക് മടങ്ങും എന്നതിനെക്കുറിച്ച് ഉറപ്പില്ലാത്തതുകൊണ്ടാണ്, ”ഉദ്യോഗസ്ഥർ പറഞ്ഞു.

യുകെ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ വിലക്കിയിട്ടുണ്ട്. ഐ‌പി‌എല്ലിൽ മത്സരിക്കുന്ന ധാരാളം കളിക്കാർ ഈ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

യാത്രാ നിരോധനം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ഓസ്‌ട്രേലിയയുടെ ആദം സാംപ, കെയ്ൻ റിച്ചാർഡ്സൺ, ആൻഡ്രൂ ടൈ തുടങ്ങിയ ചില വിദേശ കളിക്കാർ തിരികെപോയിരുന്നു. എന്നാൽ വിദേശ താരങ്ങളിൽ ഭൂരിഭാഗവും ഐപിഎല്ലിൽ തുടരുകയാണ്.

Read More: ഐസിസി ടി20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യ; ഏകദിന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക്

“നമുക്കെല്ലാവർക്കും ഏറ്റവും മികച്ചത് എന്താണെന്ന് തീരുമാനിക്കാൻ ബിസിസിഐയെ അനുവദിക്കണം. കെ‌കെ‌ആറിലെ കേസുകളെ തുടർന്ന് എന്തുചെയ്യണം എന്നതിനെക്കുറിച്ച് വളരെയധികം അഭിപ്രായങ്ങളുന്നയിക്കുന്നത് കൂടുതൽ ആശയക്കുഴപ്പത്തിലേക്ക് നയിക്കും, ”ഒരു ടീമിന്റെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

അഞ്ച് തവണ ജേതാക്കളായ മുംബൈ ഇന്ത്യൻസ് ഇതിനകം തന്നെ അവരുടെ കളിക്കാരെ ദിവസേന പരിശോധിക്കുന്നുണ്ട്. മറ്റ് ടീമുകൾ കെകെആറിലെ കേസുകളുടെ പശ്ചാത്തലത്തിൽ ഈ മാർഗം പിന്തുടരാൻ സാധ്യതയുണ്ട്.

കൊൽക്കത്ത താരങ്ങളോട് റൂമിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. ഡല്ഹി കാപിറ്റൽസ് പോലുള്ള ടീമുകൾ തിങ്കളാഴ്ചത്തെ സംഭവത്തിന് ശേഷം സപ്പോട്ട് സ്റ്റാഫ് അടക്കമുള്ളവരോട് അവരുടെ മുറികളിൽ കഴിയാൻ നിർദേശിച്ചു. നാല് ദിവസം മുമ്പ് കൊൽക്കത്തയും ഡൽഹിയും തമ്മിലുള്ള മത്സരം നടന്ന പശ്ചാത്തലത്തിലാണ് ഇത്.

“വാർത്തയെത്തുടർന്ന്, ഞങ്ങളുടെ മുറികളിൽ താമസിക്കാനും പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാനും ഞങ്ങളോട് ആവശ്യപ്പെട്ടു. പുറത്തുള്ള സാഹചര്യം ഭയാനകമാണെന്നും ഐ‌പി‌എൽ ബയോ ബബിൾ ഈ സമയത്ത് കൂടുതൽ സുരക്ഷിതമായ അന്തരീക്ഷമാണെന്നും കളിക്കാർക്ക് നന്നായി അറിയാം, ”ഒരു പ്രമുഖ ഫ്രാഞ്ചൈസിയുടെ സപ്പോർട്ട് സ്റ്റാഫ് അംഗം പറഞ്ഞു.

Read More: വാർണറെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കി; ഇനി ഹൈദരാബാദിനെ വില്യംസൺ നയിക്കും

കളിക്കാർക്കിടയിൽ വളരെയധികം ഉത്കണ്ഠയുണ്ടെന്ന് ഒരു മുൻ ഇന്ത്യൻ താരം പറഞ്ഞു. “കളിക്കാർക്കിടയിൽ വളരെയധികം ഉത്കണ്ഠയുണ്ട്. എല്ലാ രണ്ടാം ദിവസവും ഞങ്ങളെ പരിശോധിക്കുന്നുണ്ടെങ്കിലും രാജ്യത്തെ സ്ഥിതിഗതികൾ നോക്കുമ്പോൾ, നിങ്ങൾ പോസിറ്റീവ് സ്ഥിരീകരിച്ചാൽ അടുത്തത് എന്താണെന്ന് നിങ്ങൾ എല്ലായ്പ്പോഴും ഭയപ്പെടുന്നു, ”അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ അവിടെ പിടിച്ച് നിൽക്കുകയാണ്, പക്ഷേ നിങ്ങൾക്ക് ഭീതിയുടെ ഘടകത്തെ നിരാകരിക്കാനാവില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: There is no going back now teams after covid breaches ipls water tight bubble

Next Story
ഐസിസി ടി20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യ; ഏകദിന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക്team india,ഇന്ത്യ. india icc, india icc rankings,ഐസിസി റാങ്കിങ്, india t20is, india odis, india t20i ranking, india odi ranking,ഏകദിന റാങ്കിങ്, icc rankings, icc t20, icc odi, icc, cricket news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com