മുംബൈ: ടെലിവിഷൻ ഷോയിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യക്കെതിരെയും കെ.എൽ.രാഹുലിനെതിരെയും ബിസിസിഐ നടപടി സ്വീകരിച്ചിരുന്നു. അന്വേഷണ വിധേയമായി ഇന്ത്യൻ ടീമിൽ നിന്നും ഇപ്പോൾ സസ്‍പെൻഷൻ നേരിടുകയാണ് ഇന്ത്യൻ താരങ്ങൾ. ഓസ്ട്രേലിയൻ പര്യടനത്തിന്റെ ഭാഗമായിരുന്ന ഇരുവരെയും നാട്ടിലേക്ക് തിരിച്ച് അയച്ചിട്ടുണ്ട്.

Also Read: രോഹിത്തിന്റെ ആവശ്യം പരിഗണിച്ചേക്കില്ല, വില്ലനായത് ധോണിയുടെ ഫോമില്ലായ്മ

ഈ സാഹചര്യത്തിലാണ് വിവാദത്തിൽ പ്രതികരണവുമായി മലയാളി താരം എസ്.ശ്രീശാന്ത് രംഗത്തെത്തിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയും രാഹുലും തെറ്റ് പറഞ്ഞിട്ടുണ്ടാകാമെന്നും എന്നാൽ അതിനെക്കാൾ വലിയ തെറ്റുകാർ ഇപ്പോഴും കളിക്കുന്നുണ്ടെന്നുമാണ് താരത്തിന്റെ പ്രതികരണം. ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഹാർദിക്കും രാഹുലും ടീമിലെ നിർണായക സാന്നിധ്യമാണെന്നും ശ്രീശാന്ത് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Also Read: പരമ്പരയിൽ തിരിച്ചുവരാൻ ഇന്ത്യ; നെറ്റ്സിൽ വിയർപ്പൊഴുക്കി താരങ്ങൾ

“സംഭവച്ചിതൊക്കെ തെറ്റ് തന്നെയാണ്. എന്നാൽ ലോകകപ്പ് അടുത്തിരിക്കുന്നു. ഹാർദിക് പാണ്ഡ്യയും കെ.എൽ.രാഹുലും മികച്ച കളിക്കാരാണ്. എപ്പോഴാണെങ്കിലും അവർ ടീമിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷ എനിക്കുണ്ട്. ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം മത്സരങ്ങൾ നഷ്ടപ്പെടുന്നത് എത്രത്തോളം പ്രയാസമുള്ള കാര്യമാണെന്ന് എനിക്ക് നന്നായി അറിയാം,” ശ്രീശാന്ത് പറഞ്ഞു.

Also Read: നാലാം നമ്പറിൽ ധോണി തന്നെ ബെസ്റ്റ്; വിമർശനങ്ങളെ അടിച്ചകറ്റി ഹിറ്റ്മാൻ

“തെറ്റ് തന്നെയാണ് സംഭവിച്ചത്, ഹാർദിക്കും രാഹുലും പറഞ്ഞത് തെറ്റാണ്. എന്നാൽ അതിനെക്കാൾ വലിയ തെറ്റ് ചെയ്തവർ ഇപ്പോഴും കളിക്കുന്നുണ്ട്. ക്രിക്കറ്റിൽ മാത്രമല്ല പല കായിക രംഗത്തുമുണ്ട്. അതേ ആളുകൾ തന്നെയാണ് ഇതിനെക്കുറിച്ചും സംസാരിക്കുന്നത്. ഒരവസരം ലഭിക്കുമ്പോൾ അവർ കടുവകളെപോലെ ചാടിവീഴുകയാണ്,” ശ്രീശാന്ത് കൂട്ടിച്ചേർത്തു.

Also Read: അച്ഛന്റെ ആരാധകൻ; മത്സരത്തിനിടെ ഷെയ്ൻ വാട്സന്റെ ഓട്ടോഗ്രാഫിനായി മകൻ ഗ്രൗണ്ടിൽ

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ