/indian-express-malayalam/media/media_files/uploads/2019/11/SREYAS.jpg)
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും ദയനീയ തോൽവി ഏറ്റുവാങ്ങിയ സന്ദർശകർ ആശ്വാസ ജയം തേടി നാളെ ഇറങ്ങും. കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം രാജ്യാന്തര വേദിയിലേക്ക് തിരികെയെത്തിയ ഇന്ത്യൻ ടീം തികച്ചും നിറം മാങ്ങുന്ന കാഴ്ചയായിരുന്നു ഓസ്ട്രേലിയയിൽ. അതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ് മധ്യനിര താരം ശ്രേയസ് അയ്യർ. ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നെന്നു പറഞ്ഞ താരം പരിശീലനം നടത്തിയ പിച്ചിന്റെ സ്വഭാവമല്ല മത്സരം നടന്ന പിച്ചിനെന്നും വെളിപ്പെടുത്തി.
ഇന്ത്യൻ ടീമിന് പരിശീലനത്തിന് അനുവദിച്ചിരുന്ന പിച്ചിൽ നിന്ന് തികച്ചും വ്യത്യസ്തമായ വിക്കറ്റിലാണ് മത്സരങ്ങൾ നടന്നത്. ബിസിസിഐയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ന്യൂ സൗത്ത് വെയ്ൽസ് ഭരണകൂടം ബ്ലാക്ക് ടൗൺ ഇന്റർനാഷ്ണൽ സ്‌പോർട്സ് പാർക്കിലേക്ക് ട്രെയിൻ അനുവദിച്ചത്.
"ദുബായിൽ നിന്നുമാണ് ഞങ്ങൾ നേരെ ഓസ്ട്രേലിയയിലേക്ക് എത്തിയത്. ഓസ്ട്രേലിയയിലുള്ളതുപോലെ ബൗൺസ് അവിടെ ഉണ്ടായിരുന്നില്ല. ഒപ്പം കളിച്ചതുപോലെ ഒരു വിക്കറ്റിലല്ല ഓസ്ട്രേലിയയിൽ ഞങ്ങൾ പരിശീലനം നടത്തിയതും. തികച്ചും വ്യത്യസ്തമായിരുന്നു." ശ്രേയസ് അയ്യർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.