/indian-express-malayalam/media/media_files/uploads/2023/08/Ashwin.jpg)
Photo: Facebook/ Indian Cricket Team
ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ലൈനപ്പില്‍ ആര് നാലാം നമ്പറില്‍ ഇറങ്ങുമെന്ന വലിയ ആശങ്ക നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം മുന്‍ പരശീലകന്‍ രവി ശാസ്ത്രി അതിന് ഉത്തരവുമായി എത്തിയത്.
"ടീമിന്റെ താല്‍പ്പര്യം വിരാട് കോഹ്ലി നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്നാണെങ്കില്‍ അദ്ദേഹം അതിന് തയാറാകും. ഞാന്‍ ഇതിനെക്കുറിച്ച ചിന്തിച്ച സമയങ്ങളുണ്ടായിരുന്നു," സ്റ്റാര്‍ സ്പോര്‍ട്സിന്റെ സെലക്ഷന്‍ ഡെ ഷോയില്‍ ശാസ്ത്രി വ്യക്തമാക്കി.
ഇപ്പോള്‍ നാലാം നമ്പര്‍ ചര്‍ച്ചകളിലേക്ക് രവിചന്ദ്രന്‍ അശ്വിനും എത്തിയിരിക്കുകയാണ്. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ മാത്രമായിരിക്കും കോഹ്ലിക്ക് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനാകുകയെന്ന് അശ്വിന്‍ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
"2011 ലോകകപ്പില്‍ കോഹ്ലി നാലാം നമ്പറിലാണ് ബാറ്റ് ചെയ്തത്. ആവശ്യമെങ്കില്‍ കോഹ്ലി നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. എനിക്ക് തോന്നുന്നത് കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ മാത്രമാണ് ഇത് സാധ്യമാകുകയുള്ളെന്നാണ്. കാരണം രാഹുല്‍ ഇല്ലെങ്കില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററിനെ കണ്ടെത്തേണ്ടതായി വരും. ഇതോടെ ഇഷാന്‍ കിഷന് മുന്നില്‍ വാതില്‍ തുറക്കപ്പെടും. അതാണ് ഏക മാര്‍ഗം," അശ്വിന്‍ പറഞ്ഞു.
നാലാം നമ്പറില്‍ കോഹ്ലിക്ക് മികച്ച റെക്കോര്‍ഡുമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏഴ് സെഞ്ചുറികള്‍ ഉള്‍പ്പടെ 55.21 ശരാശരിയില്‍ 1767 റണ്‍സാണ് കോഹ്ലി നാലാം സ്ഥാനത്തിറങ്ങി നേടിയിട്ടുള്ളത്.
കെ എല്‍ രാഹുലിനെ ഏഷ്യ കപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കാന്‍ താന്‍ തയാറാകില്ലെന്നും ശാസ്ത്രി പറഞ്ഞിരുന്നു. ഏറെ നാളായി രാഹുല്‍ കളത്തിന് പുറത്തിരിക്കുന്നതാണ് ശാസ്ത്രി ചൂണ്ടിക്കാണിച്ച കാരണം.
ഇന്ത്യയുടെ ഏകദിന ടീമിലെ നിര്‍ണായക താരങ്ങളായ രാഹുലും ശ്രേയസ് അയ്യരും പരുക്ക് മൂലം ടീമിന് പുറത്താണ് നിലവില്‍. ഇരുവരും ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us