ക്രിക്കറ്റ് മൈതാനത്ത് വാശിയേറിയ പോരാട്ടത്തിനൊപ്പം രസകരമായ ചില സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഐസിസി വേൾഡ് ക്രിക്കറ്റ് ലീഗ് (ഡബ്ല്യുസിഎൽ) നാലാം സീസണിലെ മൽസരത്തിൽ ഇത്തരത്തിൽ രസകരമായൊരു സംഭവം ഉണ്ടായി. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന മൽസരത്തിലാണ് ക്രിക്കറ്റ് താരങ്ങളെയും കാണികളെയും ചിരിപ്പിച്ച കാഴ്ച അരങ്ങേറിയത്.

ബാറ്റും കൈയ്യിൽ പിടിച്ച് ബോൾ നേരിടാനായി തയ്യാറായി നിൽക്കുകയായിരുന്നു ജഴ്സി ടീമിന്റെ ബാറ്റ്സ്മാൻ ജാക് ഡൺഫോർഡ്. ബോളെത്തിയതും ജാക് ബാറ്റെടുത്തു വീശി. പക്ഷേ പറന്നത് ബോളായിരുന്നില്ല, പകരം ബാറ്റ് ആയിരുന്നു. കൈയ്യിലിരുന്ന ബാറ്റ് ദൂരേക്ക് പോയതുകണ്ട് ജാക് അന്തംവിട്ടു നിന്നു.

ബാറ്റ്സ്മാന്മാരുടെ കൈയ്യിൽനിന്നും ബാറ്റ് പറക്കുന്നത് ഇതാദ്യമായല്ല. ഇന്ത്യയുടെ മുൻ നായകൻ എം.എസ്.ധോണിക്കും ഇത് സംഭവിച്ചിട്ടുണ്ട്. രണ്ടു തവണയാണ് ധോണിയുടെ കൈയ്യിൽനിന്നും ബാറ്റ് ഉയർന്നു പൊങ്ങിയത്.

ഏപ്രിൽ 28 മുതൽ മെയ് 6 വരെയാണ് ഡബ്ല്യുസിഎൽ ടൂർണമെന്റ് നടക്കുക. 6 ടീമുകളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ