ഒരു വർഷം മുമ്പ് 2019 ജൂലൈ 10നാണ് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോൾഡിൽ ഒരു സ്വപ്നം തകർന്നടിഞ്ഞത്. “ആ രണ്ട് ഇഞ്ച്… ഞാൻ ഡൈവ് ചെയ്യേണ്ടതായിരുന്നുവെന്ന് ഞാൻ ഇപ്പോഴും സ്വയം പറയുന്നു,” എന്ന് എംഎസ് ധോണി കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു അഭിമുഖത്തിൽ പറഞ്ഞേക്കാം.
ലൈനിലേക്ക് ബാറ്റ് അടുപ്പിക്കുന്നതിൽ ആ രണ്ട് ഇഞ്ചിന്റ വ്യത്യാസത്തിലാണ് 2019 ലോകകപ്പ് സെമിയിൽ ധോണി റൺഔട്ടായത്. ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ധോണിക്ക് 9 പന്തിൽ നിന്ന് 24 റൺസ് നേടുകയെന്ന അസാധ്യമായി തോന്നുന്ന ലക്ഷ്യത്തിനായി പരിശ്രമിക്കുന്നതിനിടെ.
Read More: ‘സ്റ്റംപിനു പിറകിൽ മഹിഭായ് ഉണ്ടെങ്കിൽ എനിക്ക് ആത്മവിശ്വാസത്തോടെ ബൌൾ ചെയ്യാം’: കുൽദീപ് യാദവ്
ധോണിക്കൊപ്പം 116 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെ ശ്രമങ്ങളും അന്ന് പാഴായിപ്പോയിരുന്നു. “ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും കൈവിട്ട് പോയി. ഏറ്റവും ദുഃഖകരമായ ദിവസങ്ങളിലൊന്ന്! ” എന്നാണ് ആ ദിവസത്തിന്റെ ഒന്നാം വാർഷികത്തിൽ ജഡേജ ഇന്ന് ട്വീറ്റ് ചെയ്തത്.
We try our best but still fall short sometimes
One of the saddest days! #oneyearagotoday pic.twitter.com/1U3N3VYyYj— Ravindrasinh jadeja (@imjadeja) July 10, 2020
ടൂർണമെന്റിന്റെ തുടക്കം മുതൽ തന്നെ ഇന്ത്യ ലോകകപ്പ് നേടുമെന്ന് പ്രതീക്ഷിച്ചിരിന്നു. ഒപ്പം അനായാസമായി ജയിച്ച് മുന്നേറാനും 2019 ലോകകപ്പിലെ മത്സരങ്ങളിൽ ഇന്ത്യക്ക് സാധിച്ചു. എന്നാൽ സെമിഫൈനലിൽ എല്ലാം തകിടം മറിഞ്ഞു. ന്യൂസീലൻഡിനോട് പരാജയപ്പെട്ട് ടീം ഇന്ത്യ പുറത്തായി. ടീം ഇന്ത്യക്കും ധോണിക്കും ജഡേജയ്ക്കും നായകൻ വിരാട് കോഹ്ലിക്കുമെല്ലാം ആ പരാജയം ഹൃദയഭേദകമായ അനുഭവമായി മാറി.
#HappyBirthdayDhoni
Umpire doesn’t believe if Dhoni gets run out pic.twitter.com/Qvpnzy9DkE— కాల భైరవ (@Jayanth_RC_Cult) July 6, 2020
എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് നേടിയ ന്യൂസീലൻഡ് ഉയർത്തിയ, അത്ര വലുതല്ലാത്ത വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് അഞ്ചു റൺസിനിടെ രോഹിത് ശർമയുടെയും കോലിയുടെയും കെഎൽ രാഹുലിന്റെയും വിക്കറ്റുകൾ നഷ്ടമായതോടെ തന്നെ പരാജയം ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് ധോണിയുടെയും ജഡേജയുടെയും പ്രകടനം പ്രതീക്ഷ നൽകിയെങ്കിലും അവസാനം ടീം ഇന്ത്യ പരാജയത്തിലേക്ക് തന്നെ വീഴുകയായിരുന്നു.
ഏഴാം വിക്കറ്റിൽ ധോണി–ജഡേജ സഖ്യത്തിന്റെ പോരാട്ടം ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു. ധോണിക്ക് അൻപതും ജഡേജയ്ക്ക് എഴുപത്തേഴും റൺസ് നേടാനായി. എട്ടാം നമ്പറിലെത്തി ലോകകപ്പിൽ അർധസെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമായി ജഡേജ. എന്നാൽ ഇരുവർക്കും അവസാന ഓവറുകളിൽ കാലിടറി.
ധോണി റൺ ഔട്ട് ആയതോടെ തിരിച്ചുവരവിനുള്ള പ്രതീക്ഷകൾ തകിടം മറിഞ്ഞു. മറ്റൊരു ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിനായി സെമിയിൽ നടത്തിയ അവസാന രക്ഷാപ്രവർത്തനം അതോടെ പരാജയപ്പെടാൻ തുടങ്ങി. “ആ റൺഔട്ട് പ്രാധാന്യമർഹിക്കുന്നു. സമാനമായ സ്ഥാനത്ത് നിന്ന് ധോണി നിരവധി തവണ ഗെയിമുകൾ ഫിനിഷ് ചെയ്യുന്നച് ഞങ്ങൾ കണ്ടിട്ടുണ്ട്,” എന്നായിരുന്നു ധോണി പുറത്തായതിനെക്കുറിച്ച് കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മത്സരത്തിന് ശേഷം പറഞ്ഞത്.
’45 മിനിറ്റിലെ മോശം ക്രിക്കറ്റ് ’
മോശം ക്രിക്കറ്റിന്റെ 45 മിനുറ്റെന്നാണ് ആ ഇന്നിങ്ങ്സിൽ ഇന്ത്യയുടെ പരാജയത്തിലേക്ക് നീങ്ങിയ സംഭവങ്ങൾ വിശേഷിപ്പിക്കപ്പെട്ടത്. കെഎൽ രാഹുൽ, രോഹിത് ശർമ, കോഹ്‌ലി എന്നിവർ ഒരു റൺ വീതം എടുത്താണ് ലോകകപ്പ് സെമിയിൽ തുടക്കത്തിൽ തന്നെ പുറത്തായത്. 3.1 ഓവറിന് ശേഷം ടീം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസ് എന്ന മോശം അവസ്ഥയിൽ ഇന്ത്യയെത്തി. നാലാം നമ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് കുറച്ച് പ്രതിരോധം നടത്തി. എന്നാൽ 23-ാം ഓവറിലെ മിഡ് വിക്കറ്റിലേക്കുള്ള അശ്രദ്ധമായ ഡ്രൈവ് റിഷഭിന്റെ വിക്കറ്റും ടീം ഇന്ത്യക്ക് നഷ്ടപ്പെടാൻ കാരണമായി.
Read More: ഇന്ത്യൻ ക്രിക്കറ്റിൽ പുതുയുഗത്തിന് തുടക്കമിട്ട ആ കിരീട നേട്ടത്തിന് ഇന്ന് ഏഴ് വയസ്
ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയും ധോണിയും ചേർന്നെടുത്ത 116 റൺസ് ഇന്ത്യയെ അതി ദയനീയമായ അവസ്ഥയിൽനിന്ന് ഉയിർത്തെഴുന്നേൽപിച്ചു. എന്നാൽ അവസാന ഓവറുകളിൽ റൺറേറ്റിന്റെ സമ്മർദ്ദം കൂടിവന്നതോടെ കളിയുടെ നിയന്ത്രണം വിട്ടു. വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ച ജഡേജ നാൽപത്തേഴാം ഓവറിൽ മിച്ചൽ സാന്റനറുടെ പന്തിൽ കെയ്ൻ വില്യംസണിന്റെ ക്യാച്ചിൽ പുറത്തായി. പിറകേ നാൽപത്തെട്ടാം ഓവറിൽ ധോണി റൺഔട്ടായി. 49.3 ഓവറിൽ 221 റൺസുമായി ഇന്ത്യ ഓൾഓട്ട് ആവുകയും ചെയ്തു.
WHAT A MOMENT OF BRILLIANCE!
Martin Guptill was to run out MS Dhoni and help send New Zealand to their second consecutive @cricketworldcup final! #CWC19 pic.twitter.com/i84pTIrYbk
— ICC (@ICC) July 10, 2019
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ്ങ് ധോണിയെ ഏറ്റവും ഒടുവിൽ ഫീൽഡിൽ കണ്ടതും ആ മത്സരത്തിലായിരുന്നു. അതിനു ശേഷം കെഎൽ രാഹുൽ, റിഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവർ ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പർമാരായി ഇറങ്ങി. ധോണിയെ മറ്റൊരു മത്സരത്തിലും കാണാൻ സാധിച്ചില്ല.
Read More: On This Day: MS Dhoni and Ravindra Jadeja’s brave fight and the heartbreaking ‘two inches’