scorecardresearch

ആരാധികമാരെ കണ്ണീരിലാക്കി ക്രിക്കറ്റ് താരം 22-ാം വയസില്‍ വിവാഹം ചെയ്തു; സോഷ്യൽ മീഡിയയില്‍ ആക്രമണം

ഭാര്യയെ കാണാന്‍ ആഫ്രിക്കക്കാരിയെ പോലെ ഉണ്ടെന്നും ആരാധികമാരെ ഓര്‍ത്ത് ഖേദിക്കുന്നു എന്നുമാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്

ഭാര്യയെ കാണാന്‍ ആഫ്രിക്കക്കാരിയെ പോലെ ഉണ്ടെന്നും ആരാധികമാരെ ഓര്‍ത്ത് ഖേദിക്കുന്നു എന്നുമാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ആരാധികമാരെ കണ്ണീരിലാക്കി ക്രിക്കറ്റ് താരം 22-ാം വയസില്‍ വിവാഹം ചെയ്തു; സോഷ്യൽ മീഡിയയില്‍ ആക്രമണം

22-ാം വയസില്‍ വിവാഹം ചെയ്തതിന് ബംഗ്ലാദേശി ക്രിക്കറ്റ് ടീം ബോളര്‍ ടസ്കിന്‍ അഹമ്മദിനെതിരെ സോഷ്യൽ മീഡിയയില്‍ ആക്രമണം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ടസ്കിന്‍ കാമുകിയായ സയിദ് സാബിയ നൈമയെ വിവാഹം ചെയ്തത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏഴ് മത്സരങ്ങളില്‍ മികവ് പുലര്‍ത്താന്‍ ടസ്കിന് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് വിവാഹം നടന്നത്.

Advertisment

വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് താരത്തിന് നേരെ ആരാധകരുടെ സൈബര്‍ ആക്രമണം ഉണ്ടായത്. ആദ്യം ടസ്കിന്റെ ഭാര്യയ്ക്ക് നേരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. നൈമയെ കാണാന്‍ ആഫ്രിക്കക്കാരിയെ പോലെ ഉണ്ടെന്നും ടസ്കിനെ പ്രണയിച്ച ബംഗ്ലാദേശി ആരാധികമാരെ ഓര്‍ത്ത് ഖേദിക്കുന്നു എന്നുമാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്. ടസ്കിന് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാമായിരുന്നുവെന്നും കമന്റുകള്‍ വന്നു.

publive-image

എന്നാല്‍ ചിലര്‍ 22-ാം വയസില്‍ എന്തിനാണ് ടസ്കിന്‍ വിവാഹം കഴിച്ചത് എന്നായിരുന്നു ചോദിച്ചത്. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് ടസ്കിന്‍ വിവാഹം ചെയ്തത് ശരിയായില്ലെന്നും ഇത്തരക്കാര്‍ വിമര്‍ശിച്ചു. ആരാധികമാര്‍ ഏറെയുളള ടസ്കിന് ഇത് തിരിച്ചടി ആകുമെന്നായിരുന്നു ചിലരുടെ പക്ഷം. എന്നാല്‍ ടസ്കിനെതിരെയുളള ആക്രമണത്തെ ചെറുത്തും വധുവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നും കമന്റുകള്‍ പ്രവഹിച്ചു.

publive-image

publive-image

publive-image

publive-image

Cricket Social Media Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: