ഫിഫ: മികച്ച ഫുട്ബോളർ ആറാം തവണയും മെസ്സി തന്നെ; വനിതാ താരം മേഗൻ റാപിനോയ്

ലൂസി ബ്രോൻസ്, അലക്‌സ് മോര്‍ഗന്‍ എന്നിവരെ പിന്തള്ളിയാണ് റാപിനോയ് പുരസ്‌കാരം നേടിയത്.

Lionel Messi Lionel Messi wins The Best FIFA Men's Player 2019, ലയണൺ മെസി, best fifa awards, മികച്ച ഫിഫ പുരസ്കാരങ്ങൾ, best fifa awards live, fifa best awards, best fifa awards 2019, best fifa football awards 2019, the best fifa awards, best fifa awards live streaming, the best fifa football awards, the best fifa football awards 2019, fifa awards 2019, the best fifa football awards 2019 date, the best fifa football awards 2019 time, the best fifa football awards live streaming, the best fifa football awards live telecast, the best fifa football awards nominees, the best fifa football awards players list, iemalayalam, ഐഇ മലയാളം

റോം: ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായി ബാഴ്സയുടെ സൂപ്പർ താരം ലയണല്‍ മെസി തിരഞ്ഞെടുക്കപ്പെട്ടു. ആറാം തവണയാണ് മെസ്സിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്. റൊണാൾഡോ, വാൻഡെയ്ക്ക് എന്നിവരെ മറികടന്നാണ് നേട്ടം. ആറാം തവണയാണ് മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ മേഗൻ റാപിനോയ് മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലിവർപൂളിന്‍റെ അലിസൺ ബക്കറാണ് മികച്ച ഗോൾ കീപ്പർ.

മികച്ച വനിതാ താരമായി തിരഞ്ഞെടക്കപ്പെട്ട മേഗൻ റാപിനോയ് വനിതാ ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ഷൂവും നേടിയ താരമാണ്. ലൂസി ബ്രോൻസ്, അലക്‌സ് മോര്‍ഗന്‍ എന്നിവരെ പിന്തള്ളിയാണ് റാപിനോയ് പുരസ്‌കാരം നേടിയത്.

Read More: മേഗന്‍ റാപിനോയ്: നിലപാട് കൊണ്ട് ട്രംപിനെ വെല്ലുവിളിച്ച അമേരിക്കന്‍ ഫുട്ബോള്‍ നായിക

മികച്ച പുരുഷ – വനിതാ താരങ്ങൾ ഉൾപ്പടെ പത്ത് വിഭാഗങ്ങളിലാണു പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഇന്ത്യൻ സമയം രാത്രി 11നായിരുന്നു പുരസ്കാര പ്രഖ്യാപനം. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഫിഫയുടെ ചടങ്ങിലാണ് വിവിധ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനമുണ്ടായത്.

Read More: ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; പട്ടികയിൽ മെസിയും റൊണാൾഡോയും വാൻഡൈക്കും

2019ലെ ഫിഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാര്‍ഡ് ഹംഗേറിയന്‍ താരം ഡാനിയേല്‍ സോറി സ്വന്തമാക്കി. ലയണല്‍ മെസിയേയും ക്വിന്‍റേറോയെയും മറികടന്നാണ് സോറി സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.

നെയ്മര്‍ ഇല്ലാതെയാണ് ഫിഫയുടെ ലോക ഇലവൻ പ്രഖ്യാപിച്ചത്. അലിസൺ, ഡി ലിറ്റ്, റാമോസ്, വാൻഡെയ്ക്ക്, മാർസലോ, ലൂക്കാ മോഡ്രിച്ച്, ഡിജോങ്, എംബാപ്പെ, മെസ്സി, ഹസാർഡ് അടക്കമുള്ളവര്‍ ഇലവനില്‍ ഇടം നേടി.

ലിവർപൂളിന്‍റെ യുർഗൻ ക്ലോപ്പാണ് മികച്ച പരിശീലകൻ. ഗാർഡിയോള, പൊച്ചറ്റിനോ എന്നിവരെ മറികടന്നാണ് നേട്ടം. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് ക്ലോപ്പ്. അമേരിക്കയെ വനിതാ ലോകകപ്പ് ചാന്പ്യന്മാരാക്കിയ പരിശീലക ജിൽ എലിസാണ് മികച്ച വനിതാ പരിശീലക.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: The best fifa football awards 2019 lionel messi megan rapinoe win player of the year awards

Next Story
വിക്കറ്റെന്ന് കണ്ടതും ബാറ്റുമെടുത്ത് പന്തും അയ്യരും ഒരുമിച്ച് ക്രീസിലേക്ക്; അബദ്ധം പിണഞ്ഞത് ഇങ്ങനെ
The moderation of comments is automated and not cleared manually by malayalam.indianexpress.com