scorecardresearch

ഏറ്റവും ആശങ്കപ്പെടുത്തുന്ന പ്രശ്നമിതാണ്; ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെക്കുറിച്ച് മുന്‍ താരം

ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല ഇന്ന നാണക്കേട് വിരാട് കോഹ്ലിയും സംഘവും തിരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്

ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല ഇന്ന നാണക്കേട് വിരാട് കോഹ്ലിയും സംഘവും തിരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്

author-image
Sports Desk
New Update
India vs South Africa

Photo: Facebook/ Indian Cricket Team

ന്യൂഡല്‍ഹി: ഡിസംബര്‍ 26 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുകയാണ്. ന്യൂസിലെന്‍ഡിനെതിരെ വിശ്രമം ലഭിച്ചവരും പരുക്കേറ്റവരും ഉള്‍പ്പടെ മുതിര്‍ന്ന താരങ്ങളെല്ലാം വെള്ളക്കുപ്പായത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല ഇന്ന നാണക്കേട് വിരാട് കോഹ്ലിയും സംഘവും തിരുത്തുമെന്നാണ് വിലയിരുത്തല്‍.

Advertisment

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദേശ രാജ്യങ്ങളില്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചിട്ടുള്ളത്. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി, ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 ന് മുന്നില്‍. ഫോം തുടര്‍ന്ന് മറ്റൊരു ചരിത്രം കുറിക്കാന്‍ കോഹ്ലി ഒരുങ്ങുമ്പോള്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര.

"ഓപ്പണിങ് സഖ്യം താളം കണ്ടെത്തുന്നില്ല. ഓപ്പണര്‍മാര്‍ മികവ് പ്രകടിപ്പിച്ചില്ലെങ്കില്‍ ടീമിന് തിരിച്ചടിയാകും. ഇംഗ്ലണ്ടില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത് രോഹിത് ശര്‍മയും കെ. എല്‍. രാഹുലും സ്ഥിരതയോടെ ബാറ്റ് വീശിയതുകൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ സാഹചര്യമാറി, രോഹിത് ടീമിലില്ല. ഇതൊരു പ്രശ്നമാകാം," ചോപ്ര വ്യക്തമാക്കി.

ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറിലെ മറ്റൊരു പോരായ്മയായി ചോപ്ര പറഞ്ഞിരിക്കുന്നത് മധ്യനിരയുടെ ബലക്കുറവാണ്. മധ്യനിര സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കേണ്ടതുണ്ട്. ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവര്‍ ഏറെ നാളുകളായി ഫോമിലല്ല എന്നത് ഇന്ത്യയെ സംബന്ധിച്ച് ആശങ്ക നല്‍കുന്ന ഒന്നാണ്.

Advertisment

"കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്കയില്‍ കോഹ്ലിയായിരുന്നു ഏറ്റവും അധികം റണ്‍സ് നേടിയത്. 47 ശരാശരിയില്‍ 286 റണ്‍സ് കോഹ്ലി നേടി. അന്ന് റണ്‍സ് കണ്ടെത്താന്‍ മാറ്റാരും ഇല്ലായിരുന്നു എന്നതും വസ്തുതയാണ്. നാല് അല്ലെങ്കില്‍ അഞ്ച് സെഷന്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വിജയിക്കാനാകില്ല," ചോപ്ര കൂട്ടിച്ചേര്‍ത്തു.

Also Read: മോശം ഫോം; പൂജാരയ്ക്ക് മാനേജ്മെന്റില്‍ നിന്ന് മുന്നറിയിപ്പുണ്ട്: മുന്‍ താരം

Indian Cricket Team Rahul Dravid Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: