ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്കും മുന്‍ നായകന്‍ എംഎസ് ധോണിക്കും നന്ദി പറഞ്ഞ് ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച്. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരക്കിടെ ഇന്ത്യന്‍ താരങ്ങള്‍ തനിക്ക് കൈമാറിയ സമ്മാനത്തെ കുറിച്ചുള്ള പോസ്റ്റിലാണ് ഫിഞ്ച് നന്ദി പറഞ്ഞത്.

ഐപിഎല്ലിന് മുമ്പ് നടന്ന ഇന്ത്യ-ഓസീസ് പരമ്പര കഴിഞ്ഞപ്പോള്‍ വിരാട് കോഹ്ലിയും എംഎസ് ധോണിയും തങ്ങളുടെ ജഴ്‌സി ഫിഞ്ചിന് കൈമാറിയിരുന്നു. ടി20യിലും ഏകദിനത്തിലും ഫിഞ്ചും സംഘവും ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

സ്വന്തം രാജ്യത്തിന്റെ ടീമിനു വേണ്ടി മൈതാനത്ത് പോരാടുന്നവരാണ് തങ്ങളെന്നും അതുകൊണ്ട് തന്നെ ഇത്തരം സമ്മാനങ്ങള്‍ ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്നും ഫിഞ്ച് പറഞ്ഞു. കോഹ്ലിയേയും ധോണിയേയും ഏക്കലാത്തേയും മികച്ച താരങ്ങളെന്നും ഫിഞ്ച് വിശേഷിപ്പിച്ചിട്ടുണ്ട്.


ഐപിഎല്ലിന് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയും ലോകകപ്പില്‍ നേര്‍ക്കുനേര്‍ വരുന്നുണ്ട്. മെയ് 30 ന് ആണ് ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയും രണ്ടാം മത്സരം ഓസ്‌ട്രേലിയക്കെതിരേയുമാണ്.

ഇത്തവണ ലോകകപ്പുയര്‍ത്താന്‍ സാധ്യതയുള്ള രണ്ട് ടീമുകളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. ഇന്ത്യയുടെ പ്രതീക്ഷകള്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ബുംറ, ധോണി തുടങ്ങിയ താരങ്ങളിലാണ്. അതേസമയം, സ്മിത്തും വാര്‍ണറും മടങ്ങിയെത്തുന്നത് ഓസ്‌ട്രേലിയക്ക് ആത്മവിശ്വാസം പകരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook