ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ കനത്ത തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു വീണ്ടും തിരിച്ചടി. ടെസ്റ്റ് റാങ്കിൽ ഇന്ത്യൻ താരങ്ങൾ പിന്നോട്ട്. ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി അടക്കമുള്ള പ്രമുഖ താരങ്ങൾക്കാണ് ടെസ്റ്റ് റാങ്കിൽ വൻ തിരിച്ചടി നേരിടേണ്ടി വന്നത്.

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ടെസ്റ്റ് റാങ്കിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസീസ് താരം സ്റ്റീവ് സ്‌മിത്താണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിലെ മോശം പ്രകടനമാണ് വിരാട് കോഹ്‌ലിയെ ഒന്നാം സ്ഥാനത്തുനിന്ന് ‘വീഴ്‌ത്തി’യത്. ഒന്നാം റാങ്കിലുള്ള സ്റ്റീവ് സ്‌മിത്തിന് 911 പോയിന്റ് ഉണ്ട്. രണ്ടാം റാങ്കിലുള്ള വിരാട് കോഹ്‌ലിക്ക് 906 പോയിന്റും. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കുന്നുണ്ട്. കോഹ്‌ലിക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരമാണിത്.

Read Also: ഗ്ലെൻ മാക്‌സ്‌വെല്ലിനു പ്രണയസാഫല്യം; വധു ഇന്ത്യൻ വംശജ

ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസനാണ് 853 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ അജിങ്ക്യ രഹാനെ (760 പോയിന്റ്) എട്ടാം റാങ്കിലും ചേതേശ്വർ പുജാര (757 പോയിന്റ്) ഒൻപതാം റാങ്കിലും മായങ്ക് അഗർവാൾ (727 പോയിന്റ്) പത്താം റാങ്കിലുമാണ്.

Jasprit Bumrah, Jasprit Bumrah Record, india, ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്, west indies, india vs west indies, india vs west india live score, രവീന്ദ്ര ജഡേജ, virat kohli, antigua, ravindra jadeja, rohit sharma, ഇഷാന്ത് ശർമ്മ, india news, bcci, cricket news, ie malayalam, ഐഇ മലയാളം

ബോളിങ് റാങ്കിലും ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ഇന്ത്യയുടെ പേസ് കുന്തമുന ജസ്‌പ്രീത് ബുംറ ആദ്യ പത്തിൽ നിന്നു പുറത്തായി. 765 പോയിന്റുള്ള രവിചന്ദ്രൻ അശ്വിൻ മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബോളർ. ഒൻപതാം സ്ഥാനത്താണ് ആശ്വിൻ ഉള്ളത്. 904 പോയിന്റുമായി ഓസീസ് താരം പാറ്റ് കമ്മിൻസാണ് ബോളർമാരുടെ നിരയിൽ ഒന്നാം സ്ഥാനത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook