ക്രിക്കറ്റിൽ അംപയറുടെ തീരുമാനങ്ങൾ എപ്പോഴും ശരിയാവണമെന്നില്ല. അംപയറുടെ തീരുമാനങ്ങൾ വിവാദങ്ങളായി മാറിയ സംഭവങ്ങളുമുണ്ട്. അംപയറുടെ തെറ്റായ തീരുമാനം മൂലം ബാറ്റ്സ്മാന് കളിക്കളം വിടേണ്ടി വന്ന ഒരു വിഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് യുവരാജ് സിങ്.

നിങ്ങൾ ഇതുവരെ കണ്ടതിൽവച്ച് വളരെ വിചിത്രമായ പുറത്താവൽ എന്നാണ് വിഡിയോയിൽ എഴുതിക്കാണിക്കുന്നത്. ബാറ്റിൽ തട്ടാതെയാണ് ബോൾ വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിയത്. പക്ഷേ എന്നിട്ടും അംപയർ ഔട്ട് വിളിച്ചു. വിഡിയോ കണ്ടാൽ ആർക്കും അംപയറുടെ ഈ പ്രവൃത്തിയിൽ അതിശയം തോന്നിപ്പോകും. അതേസമയം, എപ്പോൾ നടന്ന കളിയാണ് ഇതെന്നോ ആരൊക്കെ തമ്മിലായിരുന്നു മൽസരമെന്നോ എന്നതിനെക്കുറിച്ച് ഒരു വ്യക്തതയുമില്ല.

A post shared by Yuvraj Singh (@yuvisofficial) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ