scorecardresearch

‘നിങ്ങളെ പോലെ നിങ്ങള്‍ മാത്രം, ലവ് യു’; ഫെഡററിനോട് കായിക ലോകം

മുന്‍ താരങ്ങള്‍ മുതല്‍ ഇങ്ങോട്ട്, വിവിധ കായിക മേഖലകളിലുള്ളവര്‍ ഫെഡററിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെ വൈകാരികമായാണ് സ്വീകരിച്ചത്

‘നിങ്ങളെ പോലെ നിങ്ങള്‍ മാത്രം, ലവ് യു’; ഫെഡററിനോട് കായിക ലോകം
Photo: Facebook/Roger Federer

ടെന്നിസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ റോജര്‍ ഫെഡറര്‍ കളം വിടുകയാണ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് ഫെഡറര്‍ ഇക്കാര്യം അറിയിച്ചത്. അടുത്ത വാരം ലണ്ടണില്‍ നടക്കുന്ന ലേവര്‍ കപ്പായിരിക്കും താരത്തിന്റെ അവസാനത്തെ ടൂര്‍ണമെന്റ്.

നിങ്ങള്‍ക്കറിയാവുന്നത് പോലെ, കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ജറികളും പരിക്കുമായി നിരവധി വെല്ലുവിളികള്‍ എന്നെ തേടി വന്നു. പരിക്കിനെ അതിജീവിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷെ എന്റെ ശരീരത്തിന്റെ പരിമിധികള്‍ എനിക്കറിയാം. അത് എനിക്ക് ശരിയായ സന്ദേശം നല്‍കിയിരിക്കുന്നു, ഫെഡറര്‍ വിരമിക്കല്‍ കുറിപ്പില്‍ പറയുന്നു.

ലേവര്‍ കപ്പായിരിക്കും എന്റെ അവസാനത്തെ എടിപി ടൂര്‍ണമെന്റ്. ഇത് ശേഷം ഞാന്‍ ഗ്രാന്‍ഡ് സ്ലാമുകളുടെ ഭാഗമാകില്ല, താരം കൂട്ടിച്ചേര്‍ത്തു.

മുന്‍ താരങ്ങള്‍ മുതല്‍ ഇങ്ങോട്ട്, വിവിധ കായിക മേഖലകളിലുള്ളവര്‍ ഫെഡററിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെ വൈകാരികമായാണ് സ്വീകരിച്ചത്.

2003 ല്‍ തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം നേട്ടത്തിന് ശേഷം പുരുഷ ടെന്നിസ് ഫെഡറര്‍ അടക്കിവാഴുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പരിക്കിന്റെ പിടിയിലായ താരം വളരെ കുറച്ച മത്സരങ്ങളില്‍ മാത്രമാണ് പങ്കെടുത്തത്.

കഴിഞ്ഞ വിംബിൾഡണിൽ ക്വാർട്ടർ ഫൈനലിൽ ഹ്യൂബർട്ട് ഹർകാച്ചിനോട് തോറ്റതിന് ശേഷം അദ്ദേഹം ഒരു ടെന്നിസ് കോര്‍ട്ടിലെത്തിയിട്ടില്ല. ഹ്യൂബര്‍ട്ടിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ പരാജയം.

അമേരിക്കന്‍ ഇതിഹാസം പീറ്റ് സാംപ്രസിനെ കീഴടക്കിയതിന് പിന്നാലെയായിരുന്നു ഫെഡറര്‍ ടെന്നിസ് ലോകത്തിന്റെ ശ്രദ്ധ നേടിയത്.

ഇതുവരെ എട്ട് വിംബിള്‍ഡണ്‍ കിരീടങ്ങളാണ് താരം നേടിയത്. അഞ്ച് തവണ യുഎസ് ഓപ്പണ്‍, ആറ് ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഒരു ഫ്രഞ്ച് ഓപ്പണും ഫെഡറര്‍ സ്വന്തമാക്കി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Tennis world will never be the same tennis world to roger federer