പൊലീസ് അതിക്രമങ്ങൾ വളരെയധികമാണെന്ന് ടെന്നിസ് താരം സോംദേവ് ദേവർമാൻ

‘അഞ്ചോ ആറോ കുട്ടികൾ എന്റെ അടുത്ത് വന്ന് ‘ചൈനക്കാരൻ’ എന്ന് വിളിച്ചു പറഞ്ഞു. അവർ വംശീയവാദികളാവുകയായിരുന്നു എന്ന് ഞാൻ കരുതുന്നില്ല.’

Somdev Devvarman, Somdev Devvarman on racism, Somdev Devvarman on police brutality, Somdev Devvarman on racism and police brutality, Sports news, Indian Express, ie malayalam, ഐഇ മലയാളം

മുംബൈ: ഇന്ത്യയിൽ പൊലീസ് അതിക്രമങ്ങൾ കൂടുതലാണെന്നും പൊലീസ് അതിക്രമങ്ങളിലും  വംശീയതയുമായി ബന്ധപ്പെട്ടും രാജ്യത്തെ ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റം വരേണ്ടതുണ്ടെന്നും ഇന്ത്യയുടെ മുൻ ഒന്നാം നമ്പർ ടെന്നീസ് താരം സോംദേവ് ദേവർമാൻ. താൻ  കൂടുതലെന്തെങ്കിലും പറയാൻ സാധ്യതയുണ്ടെന്നും  പ്രത്യേകിച്ചും, താൻ അങ്ങിനെ ചെയ്യണമെന്ന് നിർബന്ധിതരാവുന്ന വിഷയങ്ങളാണ് പൊലീസ് അതിക്രമങ്ങളും വംശീയതയുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് അടുത്തിടെ പുറത്തുവന്ന പൊലീസ് അതിക്രമ വാർത്തകളെക്കുറിച്ച് സൂചിപ്പിച്ച ദേവർമാൻ ഇത് ഞെട്ടിപ്പിക്കുന്നതാണെന്നു പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള കളിക്കാരനെന്ന നിലയിൽ താൻ നേരിട്ട വംശീയതയുടെ സംഭവങ്ങളും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവേ ഓർത്തെടുത്തു.

ഇന്ത്യയിലെ പോലീസ് അതിക്രമങ്ങൾ വളരെ കൂടുതലാണ്. ഇത് ഭീകരമാണ്. ലളിതമായി പറഞ്ഞാൽ ഇത് അധികാര ദുർവിനിയോഗമാണ്. അവർ പുറത്തുപോയി ഗ്രാമങ്ങൾ കത്തിച്ചതും ആളുകളെ തല്ലിച്ചതച്ചതും തടങ്കലിൽ വെച്ചതും സ്റ്റേഷനുകളിൽ ചിലർ മരിച്ചതും എങ്ങനെയെന്ന് മമ്മൾ വായിക്കുന്നു. ഇപ്പോൾ, തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ഒരു കേസ് നടക്കുന്നു. ഏറ്റവും മോശം കാര്യം എന്തെന്നാൽ ഇതൊന്നും നമ്മളെ നടുക്കുന്നില്ല എന്നതാണ്. എന്തുകൊണ്ട് ഇതെല്ലാം ഇങ്ങനെയാവുന്നു? ” അദ്ദേഹം പറഞ്ഞു.

Read More: തൂത്തുക്കുടി കസ്റ്റഡി മരണം: നീതിക്ക് വേണ്ടി ശബ്ദമുയർത്തി ക്രിക്കറ്റ് ലോകവും

ജൂൺ 26, 28 തീയതികളിലുള്ള ട്വീറ്റുകളിൽ പോലീസ് കസ്റ്റഡിയിൽ, തൂത്തുക്കുടിയിലെ പിതാവും മകനും മരിച്ച സംഭവത്തെക്കുറിച്ചും, തെങ്കാശിയിൽ ഒരു യുവാവിനെ പൊലീസ് മർദിച്ചെന്ന ആരോപണം സംബന്ധിച്ചും ദേവർമാൻ പറയുന്നു. “എത്ര മരണങ്ങൾ വേണ്ടി വരും വളരെയധികം ആളുകൾ മരിച്ചുവെന്ന് അറിയുന്നതിന് വേണ്ടി? അധികൃതർ അധികാരത്തെ ദുർവിനിയോഗം ചെയ്യുന്നു, മറുപടി പറയാൻ ബാധ്യസ്ഥരല്ലാതെ, ” അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

2017 ലാണ് ദേവവർമാൻ ടെന്നീസിൽനിന്ന് വിരമിച്ചത്. ഇന്ത്യയിലെ പോലീസിന്റെ കയ്യിൽ പൊതുവെ “തോക്കുകളില്ല” എന്നതിൽ ആശ്വാസിക്കുന്നു താൻ എന്ന് അദ്ദേഹം പറഞ്ഞു. “അവരുടെ പക്കൽ വടികളുണ്ട്. അവർ പുറത്ത് വന്ന് നിങ്ങളെ അടിക്കും. എനിക്കും എന്റെ ഒരു സുഹൃത്തിനും ഒരു മ്യൂസിക് കൺസർട്ടിൽ വച്ച് അത് സംഭവിച്ചു. ഞങ്ങൾ നടക്കുകയായിരുന്നു, അവിടെ ഒരു ജനക്കൂട്ടം ഉണ്ടായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് പോലീസിന് ഉറപ്പില്ല, അവർ പുറത്തുപോയി ആളുകളെ അടിക്കുകയായിരുന്നു… അത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല,” അദ്ദേഹം പറഞ്ഞു.

Read More: തൂത്തുക്കുടിയിലെ ക്രൂരത ലോകമറിഞ്ഞത് ഇങ്ങനെ; സുചിയുടെ വീഡിയോ കണ്ടത് രണ്ട് കോടിയോളം പേർ

ത്രിപുര സ്വദേശിയും തമിഴ്‌നാട്ടിൽ സ്പോർട്സ് കരിയർ കെട്ടിപ്പടുത്തതുമായ താരമാണ് ദേവർമാൻ. വംശീയ പ്രശ്‌നവുമായി ബന്ധപ്പെട്ട് തന്റെ വ്യക്തിപരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു “തുടക്കത്തിൽ എന്നെ കാവൽക്കാരൻ എന്നാണ് വിളിച്ചിരുന്നത്. എന്റെ വിളിപ്പേര് ബഹാദൂർ എന്നായിരുന്നു, എന്റെ ജീവിതകാലം മുഴുവൻ ആളുകൾ അത് പറഞ്ഞു, ”അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ ഡിസംബറിൽ ഞാൻ കൊൽക്കത്തയിലായിരുന്നു, ഒരു പ്രദർശന മത്സരത്തിന് ശേഷം ഞാൻ ഫീൽഡിൽ ഓടുകമായിരുന്നു. അഞ്ചോ ആറോ കുട്ടികൾ എന്റെ അടുത്ത് വന്ന് ‘ചൈനക്കാരൻ’ എന്ന് വിളിച്ചു പറഞ്ഞു. അവർ വംശീയവാദികളാവുകയായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. എന്റെ ഭാര്യ എന്നോടൊപ്പം ഉണ്ടായിരുന്നു, അവൾക്ക് രോഷം വന്നിരുന്നു. ഈ കുട്ടികളെ തല്ലാൻ അവൾ ആഗ്രഹിക്കുന്നു എന്ന അർത്ഥത്തിലല്ലായിരുന്നു, മറിച്ച് അവരെ പഠിപ്പിക്കാനും മനസ്സിലാക്കാനും അവൾ ആഗ്രഹിച്ചു.”

Read More: ‘സർക്കാരിന് വേണ്ടത് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം’: സിലബസ് മാറ്റത്തിനെതിരെ പ്രതിപക്ഷം

“ഞാൻ കുട്ടികളുമായി പന്തുകൾ എറിയാൻ തുടങ്ങി. അവർ എന്നോട് വിവേചനപരമായല്ല പെരുമാറിയത്. അത് ചിരിക്കാനുള്ള ഒരു തമാശയാണെന്ന് അവർ കരുതി. പക്ഷേ, അവർ ‘ഹേയ്, നിങ്ങൾ ഞങ്ങളിൽ നിന്ന് വ്യത്യസ്തരാണ്’ എന്നത് പോലെയാവും കണ്ടത് എന്നതായിരുന്നു സത്യം. അതുകൊണ്ടാണ് നാമെല്ലാവരും ഈ വിഷയങ്ങളെക്കുറിച്ച് ബോധവത്കരിക്കപ്പെടേണ്ടതെന്ന് ഞാൻ കരുതുന്നത്, ”ദേവവർമാൻ പറഞ്ഞു.

ഇന്ത്യക്കാർ ആത്മപരിശോധന നടത്താനും മാറാനുമുള്ള സമയമായി എന്നും അദ്ദഹം പറയുന്നു. “എനിക്കൊപ്പം വളർന്ന ചങ്ങാതിമാരുണ്ടായിരുന്നു, അവർ ബ്രാഹ്മണരായതിനാൽ ഞാൻ ഭക്ഷണം കഴിക്കുന്ന അതേ മേശയിൽ അവർ ഭക്ഷണം കഴിക്കില്ല. ആരെങ്കിലും മുസ്ലീം ആണെങ്കിൽ ആളുകൾ അവർക്കൊപ്പവും ഒരേ മേശയിൽ ഭക്ഷണം കഴിക്കില്ല,” അദ്ദേഹം പറഞ്ഞു.

Read More: Tennis star Somdev Devvarman speaks out: ‘Police brutality horrible, off the charts’

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tennis star somdev devvarman on police brutality racism

Next Story
പുതിയ റെക്കോർഡിട്ട് മെസി; ലാലിഗയിൽ ‘തട്ടിമുട്ടി’ ബാഴ്‌സ
The moderation of comments is automated and not cleared manually by malayalam.indianexpress.com
X