scorecardresearch

‘ടെന്നീസ്, ഗുഡ് ബൈ’; മരിയ ഷറപ്പോവ വിരമിച്ചു

തോളിനേറ്റ പരുക്കിൽ ഫോമില്ലാതെ വലഞ്ഞതിനെത്തുടര്‍ന്നാണ് ഷറപ്പോവ വിരമിക്കല്‍ പ്രഖ്യാപിച്ചത്

maria sharapova, മരിയ ഷറപ്പോവ, maria sharapova retirement, മരിയ ഷറപ്പോവ വിരമിച്ചു, maria sharapova age, മരിയ ഷറപ്പോവ വയസ്‌, maria sharapova height, മരിയ ഷറപ്പോവ ഉയരം, iemalayalam, ഐഇമലയാളം

അഞ്ച് തവണ ഗ്രാന്റ് സ്ലാം നേടിയ മരിയ ഷറപ്പോവ ടെന്നീസില്‍നിന്നു വിരമിച്ചു. തോളിനേറ്റ പരുക്കിൽ ഫോമില്ലാതെ വലഞ്ഞതിനെത്തുടര്‍ന്നാണ് ഷറപ്പോവ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഫോമില്ലായ്മ കാരണം മുന്‍ലോക ഒന്നാം നമ്പര്‍ താരം റാങ്കില്‍ ഏറെ പിന്നോക്കം പോയിരുന്നു. 32-ാം വയസിലാണ് ഷറപ്പോവ വിരമിക്കുന്നത്. ” ടെന്നീസ്, ഞാന്‍ ഗുഡ് ബൈ പറയുന്നു,” അവര്‍ വാനിറ്റിഫെയര്‍ ഡോട്ട്  കോമില്‍ എഴുതി.

റഷ്യക്കാരിയായ ഷറപ്പോവ ഈ സീസണില്‍ രണ്ട് മത്സരത്തിൽ മാത്രമാണ് പങ്കെടുത്തത്. രണ്ടിലും തോറ്റു. 17-ാം വയസ്സിലാണ് അവര്‍ ടെന്നീസില്‍ ശ്രദ്ധേയമാകുന്നത്. 2004-ല്‍ വിംബിള്‍ഡണ്‍ വിജയിച്ച അവര്‍ പിന്നീട് ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും ഓസ്‌ട്രേലിയന്‍ ഓപ്പണും വിജയിച്ച് കരിയര്‍ ഗ്രാന്റ്സ്ലാം തികച്ചിരുന്നു.

2016-ല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവയ്ക്ക് 15 മാസത്തെ വിലക്ക് ലഭിച്ചിരുന്നു. സസ്‌പെന്‍ഷനുശേഷം ഷറപ്പോവയ്ക്ക് ഒരു പ്രധാനപ്പെട്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രമേ പ്രവേശിക്കാനായുള്ളൂ.

തുടര്‍ച്ചയായ നാല് ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ പരാജയപ്പെട്ടാണ് ഷറപ്പോവ കോര്‍ട്ടിനോട് വിട പറയുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് ഏറ്റവും അവസാനത്തെ തോല്‍വി. ഡോണ വെകിക്കാണ് 6-3, 6-4 എന്ന സ്‌കോറിന് ഷറപ്പോവയെ പരാജയപ്പെട്ടത്. ഇതേത്തുടര്‍ന്ന് റാങ്കിങ്ങില്‍ 350-ാം സ്ഥാനത്തിന് താഴേക്ക് ഷറപ്പോവ വീണു. ഈ ആഴ്ചയില്‍ അവര്‍ 373-ാം സ്ഥാനത്താണ്. ഓസ്‌ട്രേലിയന്‍ ഓപ്പണിനുശേഷം അവര്‍ ഒരു മത്സരത്തിലും പങ്കെടുത്തിരുന്നില്ല.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Tennis star maria sharapova announces retirement from tennis