പാ​രീ​സ്: തത്സമയ അഭിമുഖത്തിനെത്തിയ ടി​വി റിപ്പോർട്ടറെ ചും​ബി​ക്കാ​ൻ ശ്ര​മി​ച്ച ടെ​ന്നീ​സ് താ​ര​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ഫ്ര​ഞ്ച് താ​രം മാ​ക്സിം ഹാ​മു​വി​നെ​യാ​ണ് അ​ധി​കൃ​ത​ർ റോ​ളം​ഗ് ഗാ​രോ​വി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്.

അ​ഭി​മു​ഖ​ത്തി​നെ​ത്തി​യ യൂ​റോ​സ്പോ​ർ​ട് അ​വ​താ​ര​ക മാ​ലി തോ​മ​സി​നോ​ടാ​ണ് ഹാ​മു മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. അ​ഭി​മു​ഖ​ത്തി​നി​ടെ ഇ​യാ​ൾ അ​വ​താ​ര​ക​യെ വ​ലി​ച്ച​ടു​പ്പി​ച്ച​ശേ​ഷം ബ​ല​മാ​യി ചും​ബി​ക്കു​ക​യാ​യി​രു​ന്നു. ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു ഹാ​മു​വി​ന്‍റെ അ​തി​രു​വി​ട്ട പെ​രു​മാ​റ്റം. ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​മ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ താ​ൻ ഹാ​മു​വി​നെ ഇ​ടി​ച്ചേ​നെ​യെ​ന്ന് മാ​ലി തോ​മ​സ് പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു. ഫ്ര​ഞ്ച് ഓ​പ്പ​ണി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ൽ തന്നെ ഹാ​മു പു​റ​ത്താ​യിരുന്നു.

ലോ​ക 287-ാം ന​ന്പ​രാ​യ ഹാ​മു​വി​നെ ഇ​തേ​തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ഹാ​മു​വി​ന്‍റെ അ​ക്ര​ഡി​റ്റേ​ഷ​ൻ റോ​ളം​ഗ് ഗാ​രോ റ​ദ്ദാ​ക്കി​. ഈ വിലക്ക് ഒഴിവായാൽ മാത്രമേ ഹാ​മു​വി​ന് ഇ​നി ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ പങ്കെടുക്കാൻ സാധിക്കൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ