scorecardresearch
Latest News

മിതാലി രാജിന് നൽകിയ വാക്ക്പാലിച്ച് തെലങ്കാന സർക്കാർ

ഐസിസി വനിത ലോകകപ്പിൽ നടത്തിയ പ്രകടനത്തിന് മിതാലിക്ക് സ്വന്തം നാടിന്റെ അംഗീകാരം

മിതാലി രാജിന് നൽകിയ വാക്ക്പാലിച്ച് തെലങ്കാന സർക്കാർ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായിക മിതാലി രാജിന് നൽകിയ വാഗ്‌ദാനം നിറവേറ്റി തെലങ്കാന സർക്കാർ. വനിത ലോകകപ്പിൽ നടത്തിയ പ്രകടനത്തിന് മിതാലിക്ക് വാഗ്‌ദാനം നൽകിയ 1 കോടി രൂപയും വീട് വയ്ക്കാനുള്ള സ്ഥലവുമാണ് സംസ്ഥാന സർക്കാർ കൈമാറിയിരിക്കുന്നത്.

തെലങ്കാന കായിക മന്ത്രി ടി.പത്മറാവുവാണ് മിതാലി രാജിന് പ്രഖ്യാപിച്ച പാരിതോഷികം കൈമാറിയത്. മിതാലി രാജിന്റെ പരിശീലകൻ മൂർത്തിക്ക് 25 ലക്ഷം രൂപയും കൈമാറി.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ നിർദ്ദേശ പ്രകാരമാണ് മിതാലി രാജിന് പാരിതോഷികം നൽകിയത്. 1കോടി രൂപയും വീട് വയ്ക്കാനുള്ള സ്ഥലവും നൽകുമെന്നായിരുന്നു സർക്കാരിന്റെ വാഗ്‌ദാനം.

ഇംഗ്ലണ്ടിൽ നടന്ന വനിതാ ലോകകപ്പിൽ മിന്നും പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും അഭിമാനപ്രകടനമാണ് മിതാലിയും സംഘവും കാഴ്ചവച്ചത്. വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് മിതാലി രാജ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Telangana government presents rs one crore and property to mithali raj