scorecardresearch

ക്വാറന്റൈൻ പൂർത്തിയാക്കി ഓസ്‌ട്രേലിയൻ താരങ്ങൾ കുടുംബത്തോടൊപ്പം ചേർന്നു; വീഡിയോ

ഐപിഎൽ മാസരങ്ങൾക്കായി ഇന്ത്യയിൽ എത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫുകൾ, കമൻറ്റേറ്റർമാർ എന്നിവർ ഏപ്രിൽ മുതൽ തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടു നിൽക്കുകയായിരുന്നു

ഐപിഎൽ മാസരങ്ങൾക്കായി ഇന്ത്യയിൽ എത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫുകൾ, കമൻറ്റേറ്റർമാർ എന്നിവർ ഏപ്രിൽ മുതൽ തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടു നിൽക്കുകയായിരുന്നു

author-image
Sports Desk
New Update
Australia, cricket australia,Pat Cummins, David Warner, IPL 2021, Pat Cummins Video meets pregnant partner, david warner daughters, Australia national cricket team, Covid-19, Australia players quarantine, ie malayalam

കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച ഐപിഎല്ലിൽ കളിച്ച ഓസ്‌ട്രേലിയൻ താരങ്ങൾ വീട്ടിലെത്തി. ഓസ്‌ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, ഡേവിഡ് വാർണർ എന്നിവരാണ് മാലിദ്വീപിലെ രണ്ടാഴ്ചത്തെ ക്വാറന്റൈനും പൂർത്തിയാക്കി ഓസ്‌ട്രേലിയൽ എത്തിയത്.

Advertisment

ഐപിഎൽ മാസരങ്ങൾക്കായി ഇന്ത്യയിൽ എത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫുകൾ, കമൻറ്റേറ്റർമാർ എന്നിവർ ഏപ്രിൽ മുതൽ തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടു നിൽക്കുകയായിരുന്നു. തിങ്കളാഴ്ച സിഡ്‌നിയിൽ തിരിച്ചെത്തി കുടുംബത്തോടൊപ്പം ചേർന്നതോടെ താരങ്ങൾ വികാരഭരിതരായി.

"വീട്ടിൽ എത്താൻ പോകുന്നു എന്ന് അറിയുന്നതിൽ വളരെ സന്തോഷമുണ്ട്" എന്നാണ് ഓസ്‌ട്രേലിയൻ ബോളറായ ബെഹ്‌റാൻഡോഫ് ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം പ്രതികരിച്ചത്. "മറ്റെവിടെയെങ്കിലും കുടുങ്ങി പോകുക എന്നത് പ്രയാസമാണ്, അതിനു ശേഷം നിങ്ങൾ വീട്ടിൽ എത്തുന്നു എന്ന് അറിയുമ്പോൾ ആശ്വാസമാകും, ഇപ്പോൾ ഞങ്ങളുടെ ക്വാറന്റൈൻ കഴിഞ്ഞു, വീട്ടിലെത്തി കുടുംബത്തെ കാണാൻ കാത്തിരിക്കുകയാണ്."ഓസ്‌ട്രേലിയൻ താരം പറഞ്ഞു.

Advertisment

ക്വാറന്റൈൻ കഴിഞ്ഞ് എത്തിയ പാറ്റ് കമ്മിൻസിനെ ഗർഭിണിയായ ഭാര്യ ബെക്കി ബസ്‌റ്റോൺ ഹോട്ടലിൽ എത്തി വികാരഭരിതമായി കെട്ടി പിടിക്കുന്ന വീഡിയോ ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി. ഓസ്‌ട്രേലിയൻ മാധ്യമ പ്രവർത്തക കോൾ അമാൻഡ ബെയ്‌ലി ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തത്.

ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഓസ്‌ട്രേലിയ അടുത്ത പരമ്പര കളിക്കുക. ജൂൺ അവസാനത്തോടെ താരങ്ങൾ പാരമ്പരക്കായി വെസ്റ്റ് ഇൻഡീസിലേക്ക് പോകും.

Ipl 2021 David Warner Australian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: