വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ കെട്ടിപ്പിടിച്ച് കണ്ണീരണിഞ്ഞ് ധോണിയും റെയ്നയും

ഓഗസ്റ്റ് 15ന് ഇന്ത്യൻ സൂപ്പർ ലീഗിനായുള്ള ഒരുക്കത്തിന് ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിലെത്തിയ ശേഷമാണ് ഇരുവരും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്

suresh raina, സുരേഷ് റെയ്ന, ms dhoni, എംഎസ് ധോണി, dhoni retirement, വിരമിക്കൽ പ്രഖ്യാപനം, chennai super kings, cricket news, sports news

ഓഗസ്റ്റ് 15 ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഓർമകളിൽ എന്നു നിറഞ്ഞ് നിൽക്കുന്ന ദിവസമായിരിക്കും. രണ്ട് പ്രിയപ്പെട്ട താരങ്ങൾ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച ദിവസം. അടുത്തടുത്ത മിനിറ്റുകളിൽ മുൻകൂട്ടി പറഞ്ഞുവച്ചതുപോലെ വിരമിക്കലിലും ആ കൂട്ടുകെട്ട് തുടർന്നപ്പോൾ ഇന്ത്യൻ ആരാധകരുടെ മനസ് ഒന്ന് ഇടറി, കണ്ണ് നിറഞ്ഞു. ആരാധകരുടെ മാത്രമല്ല വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം തങ്ങളുടെയും കണ്ണ് നിറഞ്ഞതായി സുരേഷ് റെയ്ന തന്നെ വെളിപ്പെടുത്തി.

ഓഗസ്റ്റ് 15ന് ഇന്ത്യൻ സൂപ്പർ ലീഗിനായുള്ള ഒരുക്കത്തിന് ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാമ്പിലെത്തിയ ശേഷമാണ് ഇരുവരും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇതിഹാസ നായകൻ എംഎസ് ധോണി തന്നെയാണ് വിരമിക്കൽ പ്രഖ്യാപനം ആദ്യം നടത്തിയത്. അനിവാര്യമെങ്കിലും ആ തീരുമാനത്തിന്റെ ആഘാതമുണ്ടാക്കിയ അലകളൊടുങ്ങുന്നതിന് മുമ്പ് തന്നെ സുരേഷ് റെയ്നയും ധോണിക്കൊപ്പം നീലകുപ്പയമഴിക്കുന്നതായി അറിയിച്ചു.

Also Read: ഇനി ചെന്നൈയുടെ മാത്രം; നീലകുപ്പായമഴിക്കുമ്പോൾ മഞ്ഞയിൽ ‘തല’യുയർത്തി ധോണി

ചെന്നൈ ക്യാമ്പിലായിരുന്ന ഇരുവരും വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷം കെട്ടിപ്പിടിച്ചു കരഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റെയ്ന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വികാരഭരിതമായിരുന്നു ചെന്നൈ ക്യാമ്പിലെ ആ നിമിഷങ്ങളെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം മറ്റ് സഹതാരങ്ങളോട് തങ്ങളുടെ കരിയറിനെക്കുറിച്ചും ഇരുവരും വാചലരായെന്നും റെയ്ന വെളിപ്പെടുത്തി.

Also Read: എന്തുകൊണ്ട് ഓഗസ്റ്റ് 15? ധോണിയുടെയും തന്റെയും വിരമിക്കൽ പ്രഖ്യാപന തിയതിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി റെയ്ന

എന്തുകൊണ്ട് ഓഗസ്റ്റ് 15 എന്ന ചോദ്യത്തിനും റെയ്ന ഉത്തരം നൽകി. ധോണി ചെന്നൈയിലെത്തിയ ശേഷം വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്ന് തനിക്കുറപ്പായിരുന്നു എന്ന് പറഞ്ഞ റെയ്ന അതിനാൽ താൻ മാനസികമായി തയാറെടുത്തിരുന്നതായും വ്യക്തമാക്കി.

Also Read: ധോണിയുടെ ഏഴാം നമ്പർ ജേഴ്‌സി പിൻവലിക്കണമെന്ന് സഹതാരം; ബിസിസിഐ തീരുമാനം നിർണായകം

“ശനിയാഴ്ച (ഓഗസ്റ്റ് 15) വിരമിക്കാൻ ഞങ്ങൾ നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നു. ധോണിയുടെ ജേഴ്സി നമ്പർ ഏഴും എന്റേത് മൂന്നും ആണ് – ഇത് ഒരുമിച്ച് ചേർക്കുമ്പോൾ, അത് 73 ആകും. ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 73 വർഷം പൂർത്തിയാക്കി, അതിനാൽ ഇതിലും മികച്ച ഒരു ദിവസം ഉണ്ടാകുമായിരുന്നില്ല,” റെയ്ന പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tears hugs and party in csk camp after retiring with ms dhoni suresh raina reveals

Next Story
എന്തുകൊണ്ട് ഓഗസ്റ്റ് 15? ധോണിയുടെയും തന്റെയും വിരമിക്കൽ പ്രഖ്യാപന തിയതിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി റെയ്ന
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express