ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന ആശിഷ് നെഹ്റയ്ക്ക് ആശംസകളുമായി സഹതാരങ്ങൾ. ആശിഷ് നെഹ്റയ്ക്കൊപ്പമുള്ള താരങ്ങളുടെ ഓർമകൾ കോർത്തിണക്കിയ ഒരു വിഡിയോയാണ് ബിസിസിഐ തയാറാക്കിയിരിക്കുന്നത്. രോഹിത് ശർമ്മ, ദിനേശ് കാർത്തിക്, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ എന്നിവരാണ് നെഹ്റയുമൊത്തുള്ള നിമിഷങ്ങളെപ്പറ്റി ഓർക്കുന്നത്.

ന്യൂസിലൻഡിനെതിരായ ട്വന്റി-20 മത്സരത്തോടെ ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കും. 38 വയസ്സുകാരനായ ആശിഷ് നെഹ്റ 1999ലാണ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് നെഹ്റ പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 23 റൺസിന് 6 വിക്കറ്റുകൾ നേടിയതാണ് നെഹ്റയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

1999 ൽ ​മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ നാ​യ​ക​ത്വ​ത്തി​ൻ കീ​ഴി​ലാ​ണ് നെ​ഹ്റ ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ കു​പ്പാ​യം അ​ണി​യു​ന്ന​ത്. 17 ടെ​സ്റ്റു​ക​ളി​ലും 120 ഏ​ക​ദി​ന​ങ്ങ​ളി​ലും 26 ട്വ​ന്‍റി-20 ക​ളി​ലും നെ​ഹ്റ ഇ​ന്ത്യയ്​ക്കാ​യി പ​ന്തെ​റി​ഞ്ഞു. 44 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ളും 157 ഏ​ക​ദി​ന വി​ക്ക​റ്റു​ക​ളും 34 ട്വ​ന്‍റി-20 വി​ക്ക​റ്റു​ക​ളും നെ​ഹ്റ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook