scorecardresearch

ആ പഴയ ജഴ്സിയല്ലേ ഇത്; പുതിയ ജഴ്സിയിലുള്ള ചിത്രം പങ്കുവച്ച് ശിഖർ ധവാൻ

1992 ലെ ലോകകപ്പ് ജേഴ്സിയുമായുള്ള പുതിയ ജേഴ്സിയുടെ സാമ്യം സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്

1992 ലെ ലോകകപ്പ് ജേഴ്സിയുമായുള്ള പുതിയ ജേഴ്സിയുടെ സാമ്യം സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്

author-image
WebDesk
New Update
india jersey, india new jersey, india jersey new look, india 90s jersey, india cricket jersey, india australia jersey, shikhar dhawan, india retro jersey, cricket malayalam, sports malayalam, malayalam sports news, ie malayalam

വരാനിരിക്കുന്ന ഓസ്‌ട്രേലിയ പര്യടനത്തിലെ ലിമിറ്റഡ് ഓവർ പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ ജേഴ്സിയാവും ധരിക്കുക. ഈ ജഴ്സി എങ്ങനെയാവുമെന്നറിയാൻ മത്സരം വരെ കാത്തിരിക്കേണ്ടി വരാം. എന്നാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിന് മൂന്ന് ദിവസം മുമ്പ് ചൊവ്വാഴ്ച ശിഖർ ധവാൻ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയിൽ ജേഴ്സി എങ്ങനെയാവുമെന്ന് ഏതാണ് കാണാൻ കഴിയുന്നുണ്ട്.

Advertisment

പുതിയ ദേശീയ ജഴ്സിയിൽ സമീപകാലത്തെ ഇന്ത്യൻ ടീമിന്റെ ജേഴ്സികളിലേതിനേക്കാൾ ഇരുണ്ട നീല നിറമാണുള്ളത്.1992 ലെ ലോകകപ്പ് ജേഴ്സിയുമായുള്ള പുതിയ ജേഴ്സിയുടെ സാമ്യം സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്.

Advertisment

ഇ-സ്പോർട്സ് പ്ലാറ്റ്‌ഫോമായ മൊബൈൽ പ്രീമിയർ ലീഗിൽ നിന്നുള്ള സ്‌പോർട്‌സ് മർച്ചൻഡൈസ് ബ്രാൻഡായ എം‌പി‌എൽ സ്‌പോർട്‌സുമായി ഈ മാസം ആദ്യം ബോർഡ് ഓഫ് കൺട്രോൾ ബോർഡ് ഓഫ് ഇന്ത്യ (ബിസിസിഐ) പുതിയ സ്പോൺസർഷിപ്പ് കരാർ ഒപ്പുവച്ചിരുന്നു. ടീമിന്റെ കിറ്റ് സ്പോൺസറും വ്യാപാര പങ്കാളിയുമായി എംപിഎൽ സ്പോർട്സിനെ പ്രഖ്യാപിച്ചിരുന്നു. ബിസിസിഐയുടെ മുൻ കിറ്റ് ദാതാക്കളായുള്ള നൈക്കിയുമായുള്ള കരാർ ഈ വർഷം സെപ്റ്റംബറിൽ അവസാനിച്ചിരുന്നു.

Read More: ഇന്ത്യയ്ക്ക് തിരിച്ചടി; ആദ്യ മത്സരങ്ങൾക്കുള്ള ടെസ്റ്റ് ടീമിൽ നിന്ന് രണ്ട് മുതിർന്ന താരങ്ങൾ പുറത്ത്

പുതുതായി ഒപ്പുവയ്ക്കുന്ന തന്ത്രപരമായ പങ്കാളിത്തം പ്രകാരം 2023 ഡിസംബർ വരെ മൂന്ന് വർഷത്തേക്കാണ് എംപിഎൽ സ്പോർട്സുമായുള്ള കരാർ എന്ന് ബിസിസിഐയുടെ ഇത് സംബന്ധിച്ച പ്രസ്താവനയിൽ പറയുന്നു. എംപിഎൽ സ്പോർട്സുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ 2020-21 ഓസ്ട്രേലിയ പര്യടനത്തോടെ നിലവിൽ വരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പര്യടനത്തിലെ മത്സരങ്ങളിൽ ടീം ഇന്ത്യ പുതിയ ജേഴ്സി ധരിച്ച് കളിക്കുന്നത് കാണാനാവും.

Team India Indian Cricket Team Cricket Shikhar Dhawan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: