Latest News

വിവോയ്ക്ക് വിട; ഐപിഎല്ലിന്റെ പ്രധാന സ്പോണ്‍സറായി ഇനി ടാറ്റ ഗ്രൂപ്പ്

ടൂര്‍ണമെന്റിന്റെ ഇവന്റ് ഗവേണിംഗ് കൗൺസിലിന്റെ യോഗത്തിലാണ് തീരുമാനമായത്

IPL, Tata Group

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ബിസിനസ് കമ്പനികളിലൊന്നായ ടാറ്റ ഗ്രൂപ്പ് ഈ വർഷം മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) ടൈറ്റിൽ സ്പോൺസറാകും. ടൂര്‍ണമെന്റിന്റെ ഇവന്റ് ഗവേണിംഗ് കൗൺസിൽ ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

“ടാറ്റ ഗ്രൂപ്പ് ഐ‌പി‌എൽ ടൈറ്റിൽ സ്പോൺസറായി എത്തുന്നു,” ഐ‌പി‌എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പിടിഐയോട് പറഞ്ഞു. 2018-2022 കാലയളവിലെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശങ്ങൾക്കായി ചെനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവൊ 2200 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടിരുന്നു.

2020 ൽ ഇന്ത്യയുടേയും ചൈനയുടേയും സൈനികർ തമ്മിലുള്ള ഗാൽവാൻ വാലിയില്‍ ഏറ്റുമുട്ടിയതിന് ശേഷം ഒരു വര്‍ഷത്തേക്ക് ഡ്രീം ഇലവന്‍ ഐപിഎല്ലിന്റെ ടൈറ്റില്‍ സ്പോണ്‍സറായി എത്തുകയായിരുന്നു.

എന്നാല്‍ 2021 ല്‍ വീണ്ടും വിവൊ തന്നെ ടൈറ്റില്‍ സ്പോണ്‍സറായി തിരിച്ചെത്തി. എന്നാല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അനുയോജ്യരായ കമ്പനിക്ക് കൈമാറാന്‍ വിവോ താത്പര്യമറിയിച്ചിരുന്നു. ഇത് ബിസിസിഐ അംഗീകരിച്ചതോടെയാണ് ടാറ്റ ഗ്രൂപ്പിന് കൈമാറിയത്.

Also Read: IND vs SA Third Test, Day 1: നിര്‍ണായക ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tata group to replace vivo as ipl title sponsors

The moderation of comments is automated and not cleared manually by malayalam.indianexpress.com