ഓസ്ട്രേലിയ ആഭ്യന്തര ടൂർണമെന്റായ മാർഷ് കപ്പിൽ ആരും പ്രതീക്ഷിക്കാത്തൊരു റൺഔട്ടിലൂടെ പുറത്തായിരിക്കുകയാണ് ടാസ്മാനിയ ഓൾറൗണ്ടറായ ഗുരിന്ദർ സന്ധു. ലിസ്റ്റ് എ ക്രിക്കറ്റിൽ ക്വീൻസ്‌ലാൻഡിനെതിരെ തന്റെ കന്നി അർധ സെഞ്ചുറി തികച്ച ശേഷമാണ് സന്ധു അപ്രതീക്ഷിതമായി പുറത്തായത്.

ജെയിംസ് ഫാൽക്കുനറൊപ്പം മികച്ച കൂട്ടുകെട്ടുമായി മുന്നേറുമ്പോഴാണ് സന്ധുവിന്റെ വിക്കറ്റ് നഷ്ടമായത്. 49 റൺസുമായി നിൽക്കുകയായിരുന്നു സന്ധു. അടുത്ത ബോളിൽ അർധ സെഞ്ചുറി തികച്ചശേഷം, മൂന്നാമത്തെ റൺസിനായി ഓടി. സന്ധു ഓടി ക്രീസിലെത്തിയെങ്കിലും ഒരു കാര്യം മറന്നുപോയി. ക്രീസിൽ സന്ധുവിന്റെ കാലോ ബാറ്റോ തൊട്ടിരുന്നില്ല. ഇതോടെ അംപയർ റൺഔട്ടെന്ന് വിധിയെഴുതി. തന്റെ മണ്ടത്തരം ഓർത്ത് സന്ധു ബാറ്റുകൊണ്ടി തലയിൽ തട്ടുകയും നിരാശയോടെ മൈതാനത്തെ ഇരിക്കുകയും ചെയ്തു.

ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായ 51 റൺസ് നേടിയാണ് സന്ധു പവലിയനിലേക്ക് മടങ്ങിയത്. ഇതിനു മുൻപ് 21 റൺസായിരുന്നു ഏറ്റവും ഉയർന്ന സ്കോർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook