/indian-express-malayalam/media/media_files/uploads/2018/09/tamim.jpg)
ദുബായ്: ഇന്നലെ നടന്ന ഏഷ്യാ കപ്പിലെ ഉദ്ഘാടന മത്സരത്തിലെ താരം ആരെന്ന് ചോദിച്ചാല്‍ മൂന്ന് പേരായിരിക്കും ഒരുമിച്ച് പറയുക. ലസിത് മലിംഗ, മുഷ്ഫിഖൂര്‍ റഹീം, തമീം ഇക്ബാല്‍. മലിംഗ നാല് വിക്കറ്റും റഹീം സെഞ്ച്വറിയും നേടിയപ്പോള്‍ രണ്ട് റണ്‍സ് മാത്രമാണ് തമീമിന്റെ സമ്പാദ്യം. എന്നിട്ടും ഇന്നലത്തെ കളിയിലെ മറക്കാനാവത്ത കാഴ്ച്ച തമീം തന്നെയായിരുന്നു.
കൈക്ക് പരിക്കേറ്റിട്ടും ബാറ്റേന്തി ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്ബാല്‍ ആരാധകരുടെ കണ്ണുനിറക്കുകയായിരുന്നു. രണ്ടാം ഓവറില്‍ ലക്മലിന്റെ പന്തേറ്റ് കൈക്കുഴയ്ക്ക് പരിക്കേറ്റ താരം അവസാന വിക്കറ്റില്‍ മുഷ്ഫിഖറിനൊപ്പം ബാറ്റേന്താന്‍ തിരിച്ചെത്തുകയായിരുന്നു. ലക്മലിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പരിക്കേറ്റ് ഇക്ബാല്‍ ഫിസിയോയ്‌ക്കൊപ്പം മൈതാനം വിട്ടത്. മൂന്ന് ബോളില്‍ രണ്ട് റണ്‍സായിരുന്നു ഈ സമയം തമീമിനുണ്ടായിരുന്നത്. താരത്തിന്റെ കൈയില്‍ പൊട്ടലുണ്ടെന്ന് സ്‌കാനിങില്‍ തെളിഞ്ഞു. ഇതോടെ താരം കളിയില്‍ നിന്നും പിന്മാറിയെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ തെറ്റി,
47-ാം ഓവറില്‍ ഒമ്പതാം വിക്കറ്റ് വീണതിന് പിന്നാലെ ബാറ്റുമായി താരം വീണ്ടും ക്രീസിലെത്തി. ഇതു കണ്ട ആരാധകര്‍ ഒന്നടങ്കം അമ്പരന്നു. ഒറ്റ കൈയില്‍ ബാറ്റേന്തിയ തമീം ഒരു പന്ത് പ്രതിരോധിക്കുകയും ചെയ്തതോടെ ആരാധകര്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചു. അവസാന വിക്കറ്റില്‍ മുഷ്ഫിഖര്‍- തമീം സഖ്യം 32 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ബംഗ്ലാദേശ് 261ലെത്തിയത്.
അതേസമയം, ഏഷ്യ കപ്പ് ഉദ്ഘാടന മല്‍സരത്തില്‍ ശ്രീലങ്ക ബംഗ്ലദേശിനോട് 137 റണ്‍സിനു തോറ്റു. സെഞ്ചുറി നേട്ടത്തോടെ ബംഗ്ലദേശ് ഇന്നിങ്ങ്‌സിനു നങ്കൂരമിട്ട മുഷ്ഫിഖുര്‍ റഹിമിന്റെ (144) ഇന്നിങ്ങ്‌സാണു ബംഗ്ല വിജയത്തില്‍ നിര്‍ണായകമായത്. മുഹമ്മദ് മിഥുന്‍ 63 റണ്‍സെടുത്തു. മുഷ്തഫിസുര്‍ റഹ്മാന്‍, മുര്‍ത്താസ, മെഹദി ഹസന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് നേട്ടത്തോടെ ബോളിങ്ങില്‍ തിളങ്ങി. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ നാലു വിക്കറ്റ് വീഴ്ത്തി.
മലിംഗയുടെ മടങ്ങി വരവ് കണ്ടതോടെ ബംഗ്ലാദേശ് ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴുമെന്ന് തോന്നിപ്പിച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ വെറും രണ്ട് റണ്‍സെടുക്കും മുമ്പ് രണ്ട് പേരെയാണ് മലിംഗ വീണത്. എന്നാല്‍ പിന്നീട് ഒരുമിച്ച മുഷിയും മിഥുനും ചേര്‍ന്ന് ബംഗ്ലാദേശിനെ 261 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു. പക്ഷെ മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്കയുടെ ബാറ്റിങ് നിര പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. ശ്രീലങ്ക35.2 ഓവറില്‍ 124നു പുറത്തായി. 29 റണ്‍സെടുത്ത ബോളര്‍ ദില്‍റുവാന്‍ പെരേരയാണു ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.
Great commitment by Tamim Iqbal.. He gave them a lot more balls to score off, and that might just make the difference.. #BANvSLpic.twitter.com/82Xe514E87
— Aravind (@aravindisback) September 15, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us