ധോണിയെ 3-ാമനായി ഇറക്കാൻ രോഹിത് കോച്ചിന് നൽകിയ ‘സിഗ്നൽ’ വൈറൽ

രോഹിത്തിന്റെ ക്യാപ്റ്റൻസി മികവിനെ പുകഴ്ത്തി ആരാധകരും

വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ തന്റെ റോൾ ഭംഗിയായി പൂർത്തിയാക്കി. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയും ടി ട്വന്റി പരമ്പരയും രാഹുലിന്റെ നായകത്വത്തിലുളള ഇന്ത്യൻ ടീം നേടി. ഇന്നലെ നടന്ന രണ്ടാം ടി ട്വന്റിയിൽ രോഹിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനു മുന്നിൽ ലങ്ക അടിയറവു പറഞ്ഞു. 35 ബോളിൽനിന്നും സെഞ്ചുറി നേടിയ രോഹിത് റെക്കോർഡും സ്വന്തമാക്കി.

ഓപ്പണർമാരായി ഇറങ്ങിയ രോഹിത് ശർമയും കെ.എൽ.രാഹുലും ചേർന്ന് ലങ്കയ്ക്കു മുന്നിൽ റൺമല ഉയർത്തി. 43 ബോളിൽനിന്നും 118 റൺസ് നേടിയാണ് രോഹിത് പുറത്തായത്. 12-ാം ഓവറിൽ രോഹിതിന്റെ വിക്കറ്റ് വീണപ്പോൾ അടുത്തതായി ആരെ ഇറക്കണമെന്ന സംശയം കോച്ച് രവി ശാസ്ത്രിക്കുണ്ടായി. ഡ്രെസിങ് റൂമിൽനിന്നും ആംഗ്യത്തിലൂടെ രവി ശാസ്ത്രി ക്യാപ്റ്റന്റെ അഭിപ്രായം ആരാഞ്ഞു.

രോഹിത്തിനാകട്ടെ ധോണിയല്ലാതെ മറ്റൊരു പേരില്ലായിരുന്നു. വിക്കറ്റ് കീപ്പറെ എന്നായിരുന്നു രോഹിത് കൈകളിലൂടെ കോച്ചിനു നൽകിയ സിഗ്നൽ. രോഹിത്തിന്റെ സിഗ്നൽ മനസ്സിലാക്കിയ കോച്ച് രവി ശാസ്ത്രി ധോണിയെ മൂന്നാമനായി ഇറക്കുകയും ചെയ്തു. കമന്ററി ബോക്സിലിരുന്ന വിവിഎസ് ലക്ഷ്മൺ ക്യാപ്റ്റൻ രോഹിത്തിന്റെ ഈ തീരുമാനത്തെ പ്രശംസിക്കുകയും ചെയ്തു.

കോച്ച് രവി ശാസ്ത്രിക്ക് രോഹിത് നൽകിയ സിഗ്നലിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ധോണിയെ മൂന്നാമനായി ഇറക്കാനുളള രോഹിത്തിന്റെ തീരുമാനത്തെ ആരാധകരും പുകഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: T20i rohit sharma shows captain is the boss signals ravi shastri to send ms dhoni at no3 indore

Next Story
6, 6, 6, 6… രോഹിത്തിനു മുന്നിൽ വിയർത്ത് തിസാര
The moderation of comments is automated and not cleared manually by malayalam.indianexpress.com