ട്വന്റി 20 ലോകകപ്പിലെ പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്‌വെ. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു സിംബാബ്‌വെ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംങിനിറങ്ങിയ സിംബാബ്‌വെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 38 പന്തില്‍ 44 റണ്‍സ് നേടിയ ഷാന്‍ മസൂദാണ് പാക് നിരയിലെ മികച്ച സ്‌കോറര്‍.
സിംബാബ്‌വെയ്ക്ക് വേണ്ടി സിക്കന്ദര്‍ റാസ മൂന്ന് വിക്കറ്റും ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റും മൂസാരബാനി, ജോങ്വേ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. പാകിസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. സിംബാബ്‌വെ 28 പന്തില്‍ 31 റണ്‍സ് നേടിയ സീന്‍ വില്യംസ്, 15 പന്തില്‍ 19 റണ്‍സ് നേടിയ ബ്രാഡ് ഇവാന്‍സ് എന്നിവരുടെ മികവിലാണ് ആവറേജ് സ്‌കോര്‍ നേടിയത്.
ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ പാക്കിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ബാബര്‍ അസം (4), മുഹമ്മദ് റിസ്വാന്‍ (14) എന്നിവരെ പാകിസ്ഥാന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ഷാന്‍ മസൂദ് (44) മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (22) പരമാവധി ശ്രമിച്ചെങ്കിലും അവസാന ഓവറില്‍ പുറത്തായതോടെ സിംബാബ്‌വെ വിജയം നേടി
പാകിസ്ഥാന് വേണ്ടി മൊഹമ്മദ് വാസിം 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റും ഷദാബ് ഖാന്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടി. ഒക്ടോബര്‍ 30 ന് നെതര്‍ലന്‍ഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. അതേ ദിവസം ബംഗ്ലാദേശുമായി സിംബാബ്‌വെ ഏറ്റുമുട്ടും.