scorecardresearch
Latest News

T20 World Cup Winners List from 2007 to 2022,Champions List: 2007 മുതൽ 2022 വരെയുള്ള ടി 20 ലോകകപ്പ് ജേതാക്കൾ, മുഴുവൻ പട്ടിക

Complete List of T20 World Cup Winners from 2007 to 2022 The ICC Men’s T20 World Cup 2022 is scheduled to start on October 16, 2022, and end on November 13, 2022 in Australia | 2007 മുതൽ 2022 വരെയുള്ള ടി20 ലോകകപ്പ് വിജയികളുടെ സമ്പൂർണ്ണ ലിസ്റ്റ്. ഐസിസി പുരുഷ ടി20 ലോകകപ്പ് 2022 ഒക്ടോബർ 16-ന് ആരംഭിച്ച് 2022 നവംബർ 13-ന് ഓസ്‌ട്രേലിയയിൽ അവസാനിക്കും.

T20 World Cup Winners List from 2007 to 2022,Champions List: 2007 മുതൽ 2022 വരെയുള്ള ടി 20 ലോകകപ്പ് ജേതാക്കൾ, മുഴുവൻ പട്ടിക
T20 World Cup 2022

T20 World Cup | T20 World Cup Winners List form 2007 to 2022 | ടി20 ലോകകപ്പ് | 2007 മുതൽ 2022 വരെയുള്ള ടി20 ലോകകപ്പ് ജേതാക്കളുടെ പട്ടിക: ഐസിസി പുരുഷ ടി 20 ലോകകപ്പ് 2007 മുതൽ 2022 വരെ നേടിയ ജേതാക്കളെക്കുറിച്ചാണ് ഇവിടെ ഞങ്ങൾ പറയുന്നത്. 2022 ലെ ഐസിസി പുരുഷ ടി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഓസ്ട്രേലിയയാണ്. ഐസിസി ടി 20 ലോകകപ്പ് 2022 ഒക്ടോബർ 16 മുതൽ 2022 നവംബർ 13 വരെ ഗീലോംഗിലെ കർദിനിയ പാർക്ക് സ്റ്റേഡിയത്തിൽ നടക്കും. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നവംബർ 12 നാണ് അവസാന മത്സരം നടക്കുക. 2007 മുതൽ 2022 വരെയുള്ള മുൻ ടി20 ലോകകപ്പ് ജേതാക്കളുടെ പട്ടികയെക്കുറിച്ച് കൂടുതലറിയാൻ, ചുവടെയുള്ള വിഭാഗത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ടി20 ലോകകപ്പ് ജേതാക്കളുടെ പട്ടിക പരിശോധിക്കുക.

2007 മുതൽ 2022 വരെയുള്ള ടി 20 ലോകകപ്പ് ജേതാക്കളുടെ പട്ടിക

രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സംഘടിപ്പിക്കുന്ന ഒരു രാജ്യാന്തര ടൂർണമെന്റാണ് ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പ്. ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പിന്റെ ആദ്യ പതിപ്പ് 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്നു. 2022ലെ പുരുഷ ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പ് ഓസ്‌ട്രേലിയയിൽ ഒക്ടോബർ 16 മുതൽ നവംബർ 13 വരെ നടക്കും. ഈ ലേഖനത്തിൽ, 2007 മുതൽ 2022 വരെയുള്ള ടി20 ലോകകപ്പ് വിജയികളുടെ പട്ടിക ഞങ്ങൾ നൽകുന്നു. 2007 മുതൽ 2022 വരെയുള്ള ടി20 ലോകകപ്പ് ജേതാക്കളുടെ പട്ടിക നോക്കാം:

വർഷംവിജയി
2007ഇന്ത്യ
2009പാക്കിസ്ഥാൻ
2010ഇംഗ്ലണ്ട്
2012വെസ്റ്റ് ഇൻഡീസ്
2014ശ്രീലങ്ക
2016വെസ്റ്റ് ഇൻഡീസ്
2021ഓസ്ട്രേലിയ
2022

ടി20 ലോകകപ്പ് ജേതാക്കളുടെ പട്ടിക

രണ്ട് വർഷത്തിലൊരിക്കൽ ഐസിസി ടി20 ലോകകപ്പ് നടക്കുന്നു. ടി20 ലോകകപ്പ് ജേതാക്കളുടെ പട്ടിക നിങ്ങളുടെ കായിക പൊതുവിജ്ഞാനം വർധിപ്പിക്കാൻ സഹായിക്കും. ഐസിസി പുരുഷന്മാരുടെ T20 ലോകകപ്പ് ജേതാക്കളുടെ പട്ടിക, റണ്ണർ അപ്പ്, പ്ലെയർ ഓഫ് ദി സീരീസ്, ടോപ്പ് റൺ സ്കോറർ, ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം, വേദി എന്നിവയുടെ വിശദമായ വിശകലനം ചുവടെ നൽകിയിരിക്കുന്നു:

വർഷംജേതാക്കൾറണ്ണർ അപ്പ്പ്ലെയർ ഓഫ് ദി സീരീസ്ടോപ്പ് റൺ സ്കോറർഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരംവേദി
2022ഓസ്ട്രേലിയ
2021ഓസ്ട്രേലിയന്യൂസിലൻഡ്ബാബർ അസംവാനിന്ദു ഹസരംഗഒമാൻ ആൻഡ് യുഎഇ
2016വെസ്റ്റ് ഇൻഡീസ്ഇംഗ്ലണ്ട് വിരാട് കോഹ്‌ലിതമിം ഇക്ബാൽമുഹമ്മദ് നബിഇന്ത്യ
2014ശ്രീലങ്കഇന്ത്യവിരാട് കോഹ്‌ലിവിരാട് കോഹ്‌ലിഅസർ മാലിക് ആൻഡ് ഇമ്രാൻ താഹിർബംഗ്ലാദേശ്
2012വെസ്റ്റ് ഇൻഡീസ്ശ്രീലങ്കഷെയ്ൻ വാട്സൺഷെയ്ൻ വാട്സൺഅജന്ത മെന്തിസ്ശ്രീലങ്ക
2010ഇംഗ്ലണ്ട്ഓസ്ട്രേലിയകെവിൻ പീറ്റേഴ്സൺമഹേള ജയവർധനഡിർക് നാന്നസ്വെസ്റ്റ് ഇൻഡീസ്
2007ഇന്ത്യപാക്കിസ്ഥാൻഷാഹിദ് അഫ്രീദിമാത്യു ഹെയ്ഡൻഉമർ ഗൽദക്ഷിണാഫ്രിക്ക

ടി 20 ലോകകപ്പ് ജേതാക്കളുടെ പട്ടിക- രാജ്യം തിരിച്ച് (T20 World Cup Winners List, Country-wise)

ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതുവരെയുള്ള ഏറ്റവും മികച്ച ടി20 ടീമാണ് വെസ്റ്റ് ഇൻഡീസ്. ഐസിസി ടി20 ലോകകപ്പ് രണ്ട് തവണ നേടിയ (2012 & 2016) ഏക രാജ്യമാണ് വെസ്റ്റ് ഇൻഡീസ്. ഇന്ത്യ, പാക്കിസ്ഥാൻ, ഇംഗ്ലണ്ട്, ശ്രീലങ്ക ഒരു തവണ നേടി. 2007 മുതൽ 2022 വരെയുള്ള രാജ്യങ്ങൾ തിരിച്ചുള്ള ടി20 ലോകകപ്പ് ജേതാക്കളുടെ പട്ടിക നോക്കാം.

രാജ്യത്തിന്റെ പേര്വിജയിച്ച എണ്ണംവർഷം
വെസ്റ്റ്ൻ ഇൻഡീസ്22012, 2016
ഇന്ത്യ12007
പാക്കിസ്ഥാൻ12009
ഇംഗ്ലണ്ട്12010
ശ്രീലങ്ക12014
ഓസ്ട്രേലിയ12021

ടി 20 ലോകകപ്പ് ജേതാക്കളുടെ പട്ടിക

2007 മുതൽ 2022 വരെയുള്ള ടി20 ലോകകപ്പ് ജേതാക്കളുടെ പട്ടിക ഞങ്ങൾ ഇവിടെ വിശദമായി പങ്കിടുന്നു.

ടി 20 ലോകകപ്പ് 2021 ജേതാക്കൾ

ടി20 ലോകകപ്പ് 2021ലെ അവസാന മത്സരം ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലായിരുന്നു. ന്യൂസിലൻഡിനെതിരായ അവസാന മത്സരത്തിൽ ടീം ഓസ്‌ട്രേലിയ 8 വിക്കറ്റിന് വിജയിച്ച് 2021 ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് ജേതാവായി. ഇതാദ്യമായാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് നേടുന്നത്. 2021 ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം മിഷേൽൽ മാർഷ് കളിയിലെ താരമായി. ഈ ലോകകപ്പിൽ രണ്ട് ഗ്രൂപ്പുകളായി (സൂപ്പർ 12) 12 ടീമുകളാണ് പങ്കെടുത്തത്.

ടി 20 ലോകകപ്പ് 2016 ജേതാക്കൾ- വെസ്റ്റ് ഇൻഡീസ് (T20 World Cup 2016 Winner- West Indies)

2016ലെ ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ജേതാക്കളായി. ഇതോടെ രണ്ട് തവണ ടി20 ലോകകപ്പ് നേടുന്ന ആദ്യ ടീമായി വെസ്റ്റ് ഇൻഡീസ്. അഫ്ഗാനിസ്ഥാനെതിരെ ഒരു മത്സരത്തിൽ മാത്രമാണ് വെസ്റ്റിൻഡീസ് തോറ്റത്. നേരത്തെ, 2012 ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് ആദ്യമായി ചാമ്പ്യന്മാരായി. ഈ ലോകകപ്പിൽ വിരാട് കോഹ്‌ലിയായിരുന്നു പ്ലെയർ ഓഫ് ദി സീരീസ്. തമീം ഇഖ്ബാലാണ് ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.

ടി 20 ലോകകപ്പ് 2014 ജേതാക്കൾ- ശ്രീലങ്ക (T20 World Cup 2016 Winner- Sri Lanka)

2014ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ച് ശ്രീലങ്ക ജേതാക്കളായി. അവസാന മത്സരത്തിൽ ശ്രീലങ്ക 6 വിക്കറ്റിന് വിജയിച്ചു. ഈ ലോകകപ്പിൽ ഇന്ത്യ രണ്ടാം തവണയും ഫൈനലിലെത്തി. 2014 ലെ ഐസിസി ടി20 ലോകകപ്പിലെ ടോപ് റൺ സ്‌കോററും പരമ്പരയിലെ കളിക്കാരനും ഇന്ത്യൻ താരം വിരാട് കോഹ്‌ലിയായിരുന്നു.

ടി 20 ലോകകപ്പ് 2012 ജേതാക്കൾ- വെസ്റ്റ് ഇൻഡീസ് (T20 World Cup 2012 Winner- West Indies)

2012ലെ ആദ്യ ടി20 ലോകകപ്പിൽ ആതിഥേയരായ ശ്രീലങ്കയെ 36 റൺസിന് തോൽപ്പിച്ചാണ് വെസ്റ്റ് ഇൻഡീസ് തങ്ങളുടെ ആദ്യ ടി20 ലോകകപ്പ് നേടിയത്. 2012ലെ ഐസിസി ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഓസ്‌ട്രേലിയയ്‌ക്കെതിരെ തോറ്റെങ്കിലും ഫൈനലിലെത്തി ട്രോഫി സ്വന്തമാക്കി. ഈ ലോകകപ്പിൽ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്‌സൺ പ്ലെയർ ഓഫ് ദി സീരീസും ടോപ് റൺ സ്‌കോററും ആയി, ശ്രീലങ്കയിൽ നിന്നുള്ള അജന്ത മെൻഡിസ് ആണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബോളർ.

ടി 20 ലോകകപ്പ് 2010 ജേതാക്കൾ- ഇംഗ്ലണ്ട് (T20 World Cup 2010 Winner- England)

2010ലെ ടി20 ലോകകപ്പ് ജേതാക്കളായിരുന്നു ഇംഗ്ലണ്ട്. ഇതോടെ, 2010ൽ ടി20 ലോകകപ്പ് നേടുന്ന ആദ്യ ഏഷ്യൻ ഇതര ടീമായി ഇംഗ്ലണ്ട് മാറി. ഫൈനലിൽ ഓസ്‌ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കിരീടം നേടിയത്. ഇംഗ്ലീഷ് ടീം അവരുടെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് തോറ്റിരുന്നുവെങ്കിലും തുടർന്നുള്ള എല്ലാ മത്സരങ്ങളും ജയിച്ച് കപ്പ് പിടിച്ചെടുത്തു. 2010ലെ ടി20 ലോകകപ്പ് വിജയികളായ ടീമിലെ കെവിൻ പീറ്റേഴ്സൺ പരമ്പരയിലെ താരമായി.

ടി 20 ലോകകപ്പ് 2009 ജേതാക്കൾ- പാക്കിസ്ഥാൻ (T20 World Cup 2009 Winners- Pakistan)

ആദ്യ ടി20 ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത പാക്കിസ്ഥാൻ രണ്ട് വർഷത്തിന് ശേഷം 2009-ൽ തങ്ങളുടെ ആദ്യ 120 ലോകകപ്പ് നേടി. ഈ ടൂർണമെന്റിന് ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ചു, ഫൈനലിൽ ശ്രീലങ്കയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി പാക്കിസ്ഥാൻ ചാമ്പ്യന്മാരായി. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും ശ്രീലങ്കയ്‌ക്കെതിരായ സൂപ്പർ 8 മത്സരത്തിലും പാക്കിസ്ഥാൻ പരാജയപ്പെട്ടിരുന്നു. എന്നിട്ടും അവർക്ക് ട്രോഫി നേടാൻ കഴിഞ്ഞു. ശ്രീലങ്കയിൽ നിന്നുള്ള തിലകരത്‌നെ ദിൽഷനാണ് ഈ ടൂർണമെന്റിലെ പ്ലെയർ ഓഫ് ദി സീരീസും ടോപ് റൺ സ്‌കോററും.

ടി 20 ലോകകപ്പ് 2007 ജേതാക്കൾ- ഇന്ത്യ (T20 World Cup 2007 Winner – India)

എംഎസ് ധോണിയുടെ നായകത്വത്തിൽ കളിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമായിരുന്നു ടി20 ലോകകപ്പ് ആദ്യമായി നേടിയത്. 2007ലെ ആദ്യ ടി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ടൂർണമെന്റിൽ ഒരു കളിയിൽ മാത്രമാണ് ഇന്ത്യ തോറ്റത് – സൂപ്പർ 8-ൽ ന്യൂസിലൻഡിനെതിരെ. ഈ ടൂർണമെന്റിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഷാഹിദ് അഫ്രീദിയാണ് പരമ്പരയിലെ താരം.

T20 ലോകകപ്പ് വിജയികളുടെ പട്ടിക: പതിവുചോദ്യങ്ങൾ

ചോദ്യം1. ടി20 ലോകകപ്പ് ഏറ്റവും കൂടുതൽ നേടിയത് ആരാണ്?

ഉത്തരം. വെസ്റ്റ് ഇൻഡീസ് രണ്ട് തവണ ടി20 ലോകകപ്പ് നേടിയിട്ടുണ്ട്.

ചോദ്യം 2. 2021 ടി20 ലോകകപ്പ് ജേതാവ് ആരാണ്?

ഉത്തരം. ന്യൂസിലൻഡിനെ പരാജയപ്പെടുത്തി 2021 ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് ഓസ്‌ട്രേലിയ സ്വന്തമാക്കി.

ചോദ്യം 3. ആദ്യ ടി20 ലോകകപ്പ് നേടിയതാരാണ്?

ഉത്തരം. ആദ്യ ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കി.

ചോദ്യം 4. 2022 ടി20 ക്രിക്കറ്റ് ലോകകപ്പ് ജേതാവ് ആരാണ്?

ഉത്തരം. ടൂർണമെന്റിലെ മികച്ച രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ 2022 നവംബർ 13-ന് ടി20 ക്രിക്കറ്റ് ലോകകപ്പ് വിജയിയെ അറിയാം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: T20 world cup winners list from 2007 to 2022champions list