Latest News

‘അമൂല്യമായ നിമിഷം’; സ്‌കോട്ട്‌ലന്‍ഡിന്റെ മനം നിറച്ച് കോഹ്ലിയും കൂട്ടരും

അസുലഭ നിമിഷത്തിന്റെ നന്ദി സ്കോട്ട്ലന്‍ഡ് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു

T20 World Cup, Virat Kohli
Photo: Twitter/ Cricket Scotland

അബുദാബി: മത്സരശേഷം സ്കോട്ട്ലന്‍ഡ് താരങ്ങളെല്ലാം കെ.എല്‍. രാഹുലുമായി സംസാരിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്ക് മുന്‍പായിരുന്നു രാഹുലിന്റെ ബാറ്റിന്റെ ചൂടില്‍ സ്കോട്ട്ലന്‍ഡ് ബോളര്‍മാര്‍ എരിഞ്ഞമര്‍ന്നത്. പക്ഷെ പിന്നീട് കളിയെ കൂടുതല്‍ മനസിലാക്കാനുള്ള സമയമായിരുന്നു സ്കോട്ട്ലന്‍ഡ് താരങ്ങള്‍ക്ക്.

പിന്നീട് സ്കോട്ട്ലന്‍ഡിന്റെ ഡ്രെസിങ് റൂമിലേക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവരും എത്തി. സ്കോട്ട്ലന്‍ഡ് ടീമുമായി ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങള്‍ ഏറെ നേരം സംസാരിച്ചു. അസുലഭ നിമിഷത്തിന്റെ നന്ദി സ്കോട്ട്ലന്‍ഡ് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.

സ്കോട്ട്ലന്‍ഡ് നായകന്‍ കെയില്‍ കോട്സെര്‍ ഒരിക്കലും ഈ നിമിഷം ഒഴിവാക്കാന്‍ തയാറായിരുന്നില്ല. നേരത്തെ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിരാട് കോഹ്ലിയെ സ്കോട്ട്ലന്‍ഡിന്റെ ഡ്രെസിങ് റൂമിലേക്ക് ക്ഷണിക്കുന്നതിനെ പറ്റി കോട്സെര്‍ പറഞ്ഞിരുന്നു. വിരാട് കോഹ്ലിയുടേയും കൂട്ടരുമായുള്ള സംവാദം ഏറെ പ്രചോദനമായി എന്നാണ് സ്കോട്ടിഷ് താരങ്ങള്‍ പറയുന്നത്.

“ട്വന്റി 20 ലോകകപ്പിലെ ഞങ്ങളുടെ ഏറ്റവും വലിയ മത്സരമാണ് ഇന്ത്യയ്ക്കെതിരായത്. ഒരുപക്ഷെ സ്കോട്ട്ലന്‍ഡ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ. ടോസിന്റെ സമയത്ത് വിരാട് കോഹ്ലിക്ക് ഒപ്പം നില്‍ക്കാനാവുക എന്നത് എനിക്ക് മാത്രമല്ല, എല്ലാവര്‍ക്കും സവിശേഷത നിറഞ്ഞതാണ്. ക്രിക്കറ്റില്‍ ഏവരും ബഹുമാനിക്കുന്ന വ്യക്തിത്വമാണ് വിരാട്,” കോട്സെര്‍ പറഞ്ഞു.

Also Read: India vs Scotland Cricket Score: സ്കോട്ട്‌ലൻഡിനെതിരായ അനായാസ ജയം; പോയിന്റ് നിലയിൽ മൂന്നാമതെത്തി ഇന്ത്യ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: T20 world cup virat kohli and co in scotland dressing room

Next Story
ബാഴ്സയില്‍ സാവിയുടെ രണ്ടാം യുഗം; ഇത്തവണ പരിശീലകനായിFC Barcelona, Xavi Hernandez
The moderation of comments is automated and not cleared manually by malayalam.indianexpress.com