/indian-express-malayalam/media/media_files/2026/02/15/sanju-samson-and-suryakumar-yadav-t20-world-cup-2026-02-15-17-28-05.jpg)
Sanju Samson T20 World Cup: ടി20 ലോകകപ്പിൽ ഇന്ത്യൻ ബാറ്റർമാരെ ഫിംഗർ സ്പിന്നർമാർ കുഴയ്ക്കുന്നത് ആശങ്ക ഉയർത്തുന്നതാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റിങ് പരിശീലകൻ റയാൻ ടെൻ ഡോഷെറ്റ്. ഇന്ത്യൻ ബാറ്റിങ് നിരയിൽ നിരവധി ഇടംകയ്യൻ ബാറ്റർമാർ ഉള്ളതിനാൽ എതിരാളികൾ ബോധപൂർവം ഫിംഗർ സ്പിൻ ഉപയോഗിക്കുന്നതായി റയാൻ ടെൻ ഡോഷെറ്റ് ചൂണ്ടിക്കാണിച്ചു.
ഫിംഗർ സ്പിന്നർമാരെ എതിരാളികൾ ഉപയോഗിക്കുന്നത് ഇന്ത്യക്ക് വെല്ലുവിളിയാണെന്ന് റയാൻ ടെൻ ഡോഷെറ്റ് സമ്മതിച്ചു. ഇന്ത്യൻ ബാറ്റിങ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ, "ഡച്ച് താരങ്ങൾ പന്തിലെ വേഗം കുറച്ചാണ് ഭൂരിഭാഗം സമയത്തും എറിഞ്ഞത്. ലൈനപ്പിൽ കൂടുതൽ ഇടംകയ്യന്മാർ ഉള്ളതിനാൽ ടീമുകൾ ഞങ്ങൾക്കെതിരെ കൂടുതൽ ഫിംഗർ സ്പിൻ എറിയുന്നു. അതൊരു വെല്ലുവിളിയാണ്."
Also Read: Abhishek Sharma: ഹാട്രിക് 'ഡക്ക്'; നാണക്കേടിന്റെ റെക്കോർഡിൽ സഞ്ജുവിനൊപ്പം അഭിഷേക് ശർമ
നമ്മുടെ ഇടംകയ്യന്മാർ എതിരാളികൾക്ക് കാര്യങ്ങൾ എളുപ്പമാക്കി. നമുക്ക് കൂടുതൽ ഓപ്ഷനുകൾ ഇല്ല. സഞ്ജു ടീമിന് പുറത്തിരിക്കുകയാണ് എന്നും റയാൻ ടെൻ ഡോഷെറ്റ് പറഞ്ഞു. ഫിംഗർ സ്പിന്നർമാരും ഓഫ് സ്പിന്നർമാരും സൃഷ്ടിക്കുന്ന വെല്ലുവിളി മറികടക്കാൻ വലംകയ്യനായ സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നതിലേക്കാണോ റയാൻ വിരൽ ചൂണ്ടുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്.
Also Read: അടിച്ചു തകർക്കുന്നതിനിടെ വിചിത്രമായി പുറത്ത്; ഇഷാൻ കിഷന്റെ വിക്കറ്റ് വീണത് ഇങ്ങനെ
സഞ്ജുവിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരുന്നത് എതിരാളികളുടെ ഫിംഗർ സ്പിൻ തന്ത്രം പൊളിക്കുന്നതിന് ഇന്ത്യയെ സഹായിക്കും. നിലവിൽ അഭിഷേക് ശർമ മൂന്ന് വട്ടം തുടരെ പൂജ്യത്തിന് പുറത്തായി നിൽക്കുമ്പോൾ സൂപ്പർ 8 മത്സരങ്ങളിൽ ഇന്ത്യൻ ഓപ്പണിങ്ങിൽ മാറ്റത്തിനുള്ള സാധ്യത തള്ളി കളയാനാവില്ല.
ദക്ഷിണാഫ്രിക്കയാണ് ടി20 ലോകകപ്പിലെ സൂപ്പർ 8 പോരിൽ ഇന്ത്യക്ക് മുൻപിൽ ആദ്യം എത്തുന്നത്. പ്രോട്ടീസ് നിരയിൽ മർക്രം, ലിൻഡർ, കേശവ് മഹാരാജ് എന്നിവരാണ് സ്പിൻ ആക്രമണത്തിന് നേതൃത്വം നൽകുന്നത്. സിംബാബ് വെ നിരയിൽ സിക്കന്ദർ റാസയേയും റയാൻ ബേളിനേയും ഇന്ത്യക്ക് നേരിടണം.
Also Read: ബുമ്രയേക്കാൾ മികച്ചത് ഉമർ ഗുൽ; ഗില്ലെസ്പിയുടെ ടോപ് 5 ലിസ്റ്റ് കണ്ട് ഞെട്ടി ആരാധകർ
റയാൻ ടെന്നിന്റെ വാക്കുകൾ ഇങ്ങനെ,"പാക്കിസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ 14 ഓവർ ഫിംഗർ സ്പിൻ എറിഞ്ഞു. കൊളംബോയിലേത് ദുഷ്കരമായ പിച്ച് ആയിരുന്നു. നെതർലൻഡ്സിന് എതിരെ ആര്യൻ ദത്തിന്റെ ബോളിങ്ങും വെല്ലുവിളിയായി. അടുത്ത മൂന്ന് മത്സരങ്ങളിൽ കൂടുതൽ ഫിംഗർ സ്പിന്നർമാരെ ഞങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് അതിന് മേൽ ആധിപത്യം കണ്ടെത്താൻ നമുക്കാവണം."
Read More: സൂപ്പർ 8ൽ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയും വിൻഡീസും വെല്ലുവിളി; മത്സരങ്ങൾ എപ്പോൾ, എവിടെ? പൂർണ്ണരൂപം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us