scorecardresearch

Latest News

T20 World Cup-IND vs AFG Score: അഫ്ഘാനിസ്ഥാനെതിരെ 66 റൺസ് ജയവുമായി ഇന്ത്യ; പോയിന്റ് നിലയിൽ നേരിയ മുന്നേറ്റം

രണ്ട് തോൽവിയും ഒരു ജയവുമായി ഇന്ത്യ പോയിന്റ് നിലയിൽ നാലാമതെത്തി. അഫ്ഘാനെതിരായ കൂറ്റൻ സ്കോറോടെ നെറ്റ് റൺറേറ്റ് വർധിപ്പിക്കാനും കഴിഞ്ഞു

India vs Afghanistan,T20 World Cup,India vs Afghanistan Live Score,IND vs AFG,India vs Afghanistan ICC T20 World Cup 2021,India vs Afghanistan T20 World Cup 2021,T20 World Cup,ICC Mens T20 World Cup 2021,India vs Afghanistan 2021,T20 World Cup 2021,India vs Afghanistan T20 World Cup Match,ICC T20 World Cup,India vs Afghanistan T20 WORLD CUP 2021 Live,IND vs AFG Live Updates,T20 World Cup Live Score,IND vs AFG Score,India vs Afghanistan T20 World Cup Match Today,India vs Afghanistan Full Scorecard,India T20 World Cup Team,India T20 World Cup Team,India vs Afghanistan T20, ടി20 ലോകകപ്പ്, ട്വന്റി 20, ഇന്ത്യ-അഫ്ഘാനിസ്ഥാൻ, ഇന്ത്യ,IE Malayalam

T20 World Cup-IND vs AFG Score: ടി20 ലോകകപ്പിൽ അഫ്ഘാനിസ്ഥാനെതിരെ ഇന്ത്യക്ക് 66 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഘാനിസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രമാണ് നേടാനായത്.

അഫ്ഘാനെതിരായ ജയത്തോടെ രണ്ട് തോൽവിയും ഒരു ജയവുമായി ഇന്ത്യ പോയിന്റ് നിലയിൽ നാലാമതെത്തി. രണ്ട് പോയിന്റുള്ള ഇന്ത്യക്ക് അഫ്ഘാനെതിരായ കൂറ്റൻ സ്കോറോടെ നെറ്റ് റൺറേറ്റ് വർധിപ്പിക്കാനും കഴിഞ്ഞു.

കൂറ്റൻ സ്കോർ നേടിയ ഇന്ത്യക്ക് അഫ്ഘാൻ ബാറ്റിങ് നിരയെ 144 റൺസിലൊതുക്കാൻ കഴിഞ്ഞു. അഫ്ഘാന് വേണ്ടി കാപ്റ്റൻ മുഹമ്മദ് നബിയും അവസാന ഓവറുകളിൽ പുറത്താകാതെ കളിച്ച കരീം ജന്നത്തുമൊഴികെ ആർക്കും ഇരുപതിന് മുകളിൽ റൺസ് നേടാനായില്ല. 22 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്നു ഫോറും അടക്കം 42 റൺസ് നേടിയ കരീം ജന്നത്ത് ആണ് ടോപ് സ്കോറർ. മുഹമ്മദ് നബി 32 പന്തിൽ രണ്ട് ഫോറും ഒരു സിക്സും അടക്കം 35 റൺസ് നേടി.

ഹസ്റത്തുല്ല സാസായ്-13, മുഹമ്മദ് ഷഹ്സാദ്-പൂജ്യം. റഹ്മാനുള്ള ഗുർബാസ്-19, ഗുലാബുദ്ദീൻ നാഇബ്-18, നജീബുല്ല സർദാൻ-11, റാഷിദ് ഖാൻ-പൂജ്യം, ഷറഫുദ്ദീൻ അഷ്റഫ്-രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു. രവിചന്ദ്രൻ അശ്വിൻ രണ്ട് വിക്കറ്റും ബുംറയും ജഡേജയും ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി. ലോകകപ്പിന്റെ ഈ സീസണിൽ ഒരു ടീം നേടിയ ഏറ്റവും ഉയർന്ന സ്കോറാണിത്

ഓപ്പണർമാരായ കെഎൽ രാഹുലും രോഹിത് ശർമയും അർദ്ധ സെഞ്ചുറി നേടി. മത്സരത്തിന്റെ അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യയും റിഷഭ് പന്തും നടത്തിയ പ്രകടനവും ഇന്ത്യയുടെ സ്കോർ 200 കടത്താൻ സഹായിച്ചു.

48 പന്തിൽ നിന്ന് രണ്ട് സിക്സറും ആറ് ഫോറും അടക്കം 69 റൺസാണ് രാഹുൽ നേടിയത്. രോഹിത് ശർമ 47 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സറും അടക്കം 74 റൺസ് നേടി. ഹർദിക് പാണ്ഡ്യ പുറത്താകാതെ 13 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സറും അടക്കം 35 റൺസ് നേടി. റിഷഭ് പന്ത് 13 പന്തിൽ നിന്ന് ഒരു ഫോറും മൂന്ന് സിക്സറും അടക്കം 27 റൺസ് നേടി.

മത്സരത്തിൽ ടോസ് നേടിയ അഫ്ഘാനിസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യൻ ടീം: കെ എൽ രാഹുൽ, രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ശർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

അഫ്ഗാനിസ്ഥാൻ ടീം: ഹസ്രത്തുള്ള സസായി, മുഹമ്മദ് ഷഹ്‌സാദ് (വിക്കറ്റ് കീപ്പർ), റഹ്‌മാനുള്ള ഗുർബാസ്, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി (ക്യാപ്റ്റൻ), ഗുൽബാദിൻ നായിബ്, ഷറഫുദ്ദീൻ അഷ്റഫ്, റാഷിദ് ഖാൻ, കരീം ജനത്, നവീൻ ഉൾ ഹഖ്, ഹമീദ് ഹസൻ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: T20 world cup india vs afghanistan cricket score highlights highlights