Latest News

‘ഇത് ഞങ്ങളുടെ മികച്ച ലോകകപ്പ് ആയിരുന്നില്ല;’ നിരാശ പ്രകടിപ്പിച്ച് ഇന്ത്യൻ താരങ്ങൾ

ടൂർണമെന്റിലെ മോശം പ്രകടനത്തിലുളള നിരാശ ട്വിറ്ററിലൂടെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അറിയിച്ചത്

IND vs AFG Team 11,IND vs AFG Playing 11, Ind T20 Team 11, Ind Playing 11, AFG Team 11, AFG Playing 11,IND vs AFG Playing 11 prediction, Today's T20 Playing 11,IND vs AFG Match,IND vs AFG ICC 2021, ICC Match Today, ICC 2021 Live, Playing 11 Team,IND vs AFG Playing 11, T20 world cup 2021 schedule, T20 World Cup 2021 Team Details, T20 World Cup Live Match, Watch T20 World Cup 2021 Live, Where To Watch World Cup T20, World Cup T20 Live Updates, World Cup T20 Rules Table, T20 Team Score Card, T20 world cup points table, T20 World Cup 2021 Teams Standing, T20 World Cup 2021 Playing 11, T20 World Cup 2021 Points, T20 World Cup 2021 Venue, T20 2021 Venue,IND vs AFG Match,IND vs AFG T20 Match,IND vs AFG Playing 11, T20 World Cup Match Information, T20 World Cup Match Analysis, T20 World Cup Match Prediction, T20 World Cup Time Table

ഞായറാഴ്ച നടന്ന മത്സരത്തിൽ ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയതോടെ 2021-ലെ ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം സെമിയിൽ പ്രവേശിക്കാതെ പുറത്തായി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ഐസിസിയുടെ ഒരു ടൂർണമെന്റിൽ സെമിഫൈനലിന് യോഗ്യത നേടാത്തത്.

ടി20യിൽ കോഹ്‌ലി-ശാസ്ത്രി യുഗത്തിന് തിരശ്ശീല വീഴ്ത്തിയ നമീബിയക്കെതിരായ മത്സരത്തിലാണ് ടൂർണമെന്റിൽ ഇന്ത്യ അവസാനമിറങ്ങിയത്. സ്‌റ്റേഡിയത്തിന്റെ അന്തരീക്ഷം മുതൽ കളിക്കാരുടെ ശരീരഭാഷ വരെ അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് ഒരു മികച്ച മത്സരമായിരുന്നു. ഫലത്തിൽ ശൂന്യമായ സ്റ്റാൻഡുകൾക്ക് മുന്നിൽ ആരംഭിച്ച ഗെയിം ഏകദേശം 5,000 പേരുടെ പങ്കാളിത്തത്തിനിടയിൽ അവസാനിച്ചു.

നമീബിയയെ 132/8 എന്ന നിലയിൽ ഒതുക്കിയ ശേഷം, 28 പന്തുകൾ ശേഷിക്കെ ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയമാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്.

ടൂർണമെന്റിലെ അവസാന മത്സരവും പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ ടീം അംഗങ്ങൾ നിരാശ പ്രകടിപ്പിച്ചിരുന്നു. ടൂർണമെന്റിലെ മോശം പ്രകടനത്തിലുളള നിരാശ ട്വിറ്ററിലൂടെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അറിയിച്ചത്.

ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഇത് മികച്ച ലോകകപ്പായിരുന്നില്ലെന്ന് കെഎൽ രാഹുൽ ട്വീറ്റ് ചെയ്തു. തങ്ങൾക്ക് വേണ്ടത്ര മുന്നേറാനായില്ലെന്നും ഒരു ടീമെന്ന നിലയിൽ ഏറ്റവും നിരാശപ്പെടുന്നത് തങ്ങളാണെന്നും വിരാട് കോഹ്ലിയുടെ ട്വീറ്റിൽ പറയുന്നു. ഇങ്ങനെയായിരുന്നില്ല വേൾഡ് കപ്പ് വേണമെന്ന് തോന്നിയിരുന്നതെന്ന് ഹർദിക് പാണ്ഡ്യ ട്വീറ്റ് ചെയ്തു.

ലോകകപ്പിൽ നിന്ന് ഇന്ത്യ നേരത്തെ പുറത്തായതിൽ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളും നിരാശരായിരുന്നു.

നമീബിയക്കെതിരായ മത്സരത്തിൽ, രോഹിത് ശർമ്മ ടൂർണമെന്റിലെ തന്റെ രണ്ടാം അർദ്ധ സെഞ്ച്വറി നേടി. വിരാട് കോഹ്‌ലിക്ക് ശേഷം 3,000 ടി20 റൺസ് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി രോഹിത് മാറി. സ്ഥാനമൊഴിയുന്ന ക്യാപ്റ്റനും നിയുക്ത ക്യാപ്റ്റനും ഇന്ത്യയുടെ ബാറ്റിങ്ങിലെ മികച്ച താരങ്ങളാണ്. എന്നാൽ ഇരുവരും ഈ ടി20 ലോകകപ്പിലെ പ്രകടനം മറക്കാൻ ആഗ്രഹിക്കുന്നു.

Also Read: ന്യൂസീലൻഡ് പരമ്പരയിൽ രോഹിത് നയിക്കും; കോഹ്ലിക്ക് വിശ്രമം, ഹർഷൽ പട്ടേലും വെങ്കടേശ് അയ്യരും ടീമിൽ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: T20 world cup india officially out indian players took to twitter

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com