/indian-express-malayalam/media/media_files/2026/01/12/hardik-pandya-and-surya-kumar-yadav-india-t20-world-cup-2026-01-12-16-08-19.jpg)
Source: Screengrab
T20 World Cup: "നമ്മുടെ ആൺകുട്ടികളും നമ്മുടെ പെൺകുട്ടികളെ പോലെ തന്നെ ഒട്ടും പിന്നിലല്ല..." ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ലോകകപ്പ് ഹീറോയുമായ ഷഫാലി വർമയാണ് ഈ പറയുന്നത്. ട്വന്റി20 ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യൻ പുരുഷ ടീമിനെ പിന്തുണച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ വിഡിയോ ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. വിഡിയോയുടെ അവസാനം ഷഫാലിയുടെ ആ ഡയലോഗ് കൂടി വരുന്നതോടെ സംഭവം തീ ആയി.
ഏകദിന ലോകകപ്പ് സെമി ഫൈനലിലെ ഇന്ത്യയുടെ ഹീറോയായ ജെമിമ റോഡ്രിഗസ് ആണ് വിഡിയോയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കുന്ന വിഡിയോയിൽ ജെമീമയുടെ വാക്കുകൾ ഇങ്ങനെ, "2025 നവംബർ രണ്ടിന് ഒരു സ്വപ്നം യാഥാർഥ്യമായി. എന്നാൽ ഇപ്പോൾ നമ്മൾ ഫീൽഡിന് പുറത്തേക്ക് മാറേണ്ട സമയമാണ്. ഒരിക്കൽ കൂടി നമ്മൾ ആരവം ഉയർത്തേണ്ട സമയമാണ്. ഒരിക്കൽ കൂടി ദേശിയ പതാക ഉയരെ പറത്തേണ്ട സമയമാണ്. കാരണം ഇപ്പോൾ ഇന്ത്യൻ പുരുഷ ടീമിന് തിളങ്ങാനുള്ള സമയമാണ്."
Also Read: Virat Kohli ODI: വഡോദരയിലേത് 71ാമത്തെ അവാർഡ്; എല്ലാം അമ്മയ്ക്ക് അയച്ചുകൊടുക്കുമെന്ന് കോഹ്ലി
"ഒരു കിരീടം നമ്മൾ നേടി. രണ്ടാമത്തെ കിരീടം നഷ്ടമാവാൻ നമ്മൾ സമ്മതിക്കില്ല," ഈ വാക്കുകളോടെ തന്നെ ഫാൻസ് ആവേശഭരിതരാവുന്നു. പിന്നാലെ ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, അഭിഷേക് ശർമ എന്നിവരെയാണ് വിഡിയോയിൽ കാണിക്കുന്നത്. ഒടുവിൽ ഷഫാലിയുടെ ആ മാസ് ഡയലോഗ്, "നമ്മുടെ പെൺകുട്ടികളെ പോലെ നമ്മുടെ ആൺകുട്ടികളും അത്ര മോശമല്ല," ഈ വാക്കുകൾ കൂടി വരുന്നതോടെ ഒരു രക്ഷയുമില്ലെന്നാണ് പ്രതികരണങ്ങൾ വരുന്നത്.
Also Read: IND vs NZ: ചെയ്സിങ് കിങ് എന്ന പേര് വെറുതെ വന്നതല്ല; കോഹ്‌ലി കരുത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ
ഫെബ്രുവരി ഏഴിന് ആണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങൾ. ഫെബ്രുവരി ഏഴിന് യുഎസ്എയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 12ന് ഇന്ത്യ നമീബിയയെ നേരിടും. ഫെബ്രുവരി 15ന് ആണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്ന ആവേശ പോരാട്ടം.
Also Read: Sanju Samson Video: യുവരാജിന് കീഴിൽ സഞ്ജുവിന്റെ പരിശീലനം; ഈ ലോകകപ്പ് സഞ്ജു തൂക്കുമെന്ന് ഫാൻസ്
ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്സിന് എതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. ഫെബ്രുവരി 18ന് ആണ് ഇത്. ഫെബ്രുവരി 21ന് സൂപ്പർ 8 മത്സരങ്ങൾക്ക് തുടക്കമാവും. മാർച്ച് നാലിന് ആണ് ആദ്യ സെമി ഫൈനൽ. മാർച്ച് അഞ്ചിന് രണ്ടാമത്തെ സെമി ഫൈനലും നടക്കും. മാർച്ച് എട്ടിനാണ് ഫൈനൽ.
Read More: "മുംബൈ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനക്കാരാവണം; അല്ലെങ്കിൽ ഇന്ത്യൻ ടീമിൽ പിടിച്ചുനിൽക്കാനാവില്ല"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us