scorecardresearch

Latest News

T20 WC: മത്സരത്തിനിറങ്ങാതെ ഡി കോക്ക്; പിന്മാറ്റം വർണവിവേചനത്തിനെതിരെ പ്രതിഷേധിക്കാൻ ആവശ്യപ്പെട്ടത് കൊണ്ടെന്ന് റിപ്പോർട്ട്

ഡി കോക്ക് വ്യക്തിപരമായ കാര്യങ്ങളാൽ മത്സരത്തിന് ഇറങ്ങുന്നില്ലെന്ന് ടോസ് വേളയിൽ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ തെംബ ബവൂമ പറഞ്ഞിരുന്നു

Quinton de Kock, quinton, cricket news, sports news, t20 world cup, sports news, indian express

ദുബായ്: ടി20 ലോകകപ്പിലെ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്നത്തെ മത്സരത്തിൽ നിന്നും ദക്ഷിണാഫ്രിക്കൻ ഓപ്പണറും മുൻ ക്യാപ്റ്റനുമായ ക്വിന്റൺ ഡി കോക്ക് പിന്മാറി. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മുട്ടുകുത്തി നിന്ന് വർണവിവേചനത്തിനെതിരെ പ്രതിഷേധിക്കാൻ ടീമിന് ബോർഡ് നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് താരത്തിന്റെ പിന്മാറ്റമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഡി കോക്ക് വ്യക്തിപരമായ കാര്യങ്ങളാൽ മത്സരത്തിന് ഇറങ്ങുന്നില്ലെന്ന് ടോസ് വേളയിൽ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ തെംബ ബവൂമ പറഞ്ഞിരുന്നു.

തിങ്കളാഴ്ച വൈകുന്നേരമാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സി‌എസ്‌എ) ബോർഡ് യോഗം ചേർന്ന് ടീം ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് മുമ്പ് മുട്ടുകുത്തി വർണവിവേചനത്തിനെതിരെ സ്ഥിരവും ഐക്യപൂർണവുമായ നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിച്ചത്.

Also Read: T20 World Cup South Africa vs West Indies: ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു

“ലോകകപ്പിലെ മറ്റ് നിരവധി ടീമുകൾ ഈ വിഷയത്തിനെതിരെ സ്ഥിരമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്, കൂടാതെ എല്ലാ ദക്ഷിണാഫ്രിക്കൻ കളിക്കാരും ഇത് ചെയ്യേണ്ട സമയമാണിതെന്ന് ബോർഡ് കരുതുന്നു,” ബോർഡിന്റെ പ്രസ്താവനയിൽ പറഞ്ഞു.

മുൻപും മുട്ടുകുത്തി പ്രതിഷേധിക്കാൻ ഡി കോക്ക് വിസമ്മതിച്ചിരുന്നു. ‘എന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്ന് പറഞ്ഞായിരുന്നു അത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: T20 world cup de kock skips game after south africa asked to take knee