scorecardresearch
Latest News

ലോകകപ്പ് ടീമില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനാകേണ്ട താരം; ഡെയ്ല്‍ സ്റ്റെയ്ന്‍ പറയുന്നു

ബുംറയ്ക്ക് പകരക്കാരനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് രോഹിത് ശര്‍മ്മ പറഞ്ഞത്.

ലോകകപ്പ് ടീമില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനാകേണ്ട താരം; ഡെയ്ല്‍ സ്റ്റെയ്ന്‍ പറയുന്നു

ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്ക് മൂലം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായിരിക്കുകയാണ്.ബുംറയ്ക്ക് പകരക്കാരന്‍ ആരാണ് വ്യക്തമല്ലെങ്കിലും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍ എന്നിവര്‍ക്കാണ് സാധ്യത കല്‍പിക്കുന്നത്.

എന്നാല്‍ ബുംറയ്ക്ക് പകരക്കാരനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞത്. ലോകകപ്പില്‍ നിന്ന് ബുംറ പുറത്ത് അതൊരു വലിയ നഷ്ടമായിരിക്കും. നമുക്ക് ഒരാളെ കണ്ടെത്തേണ്ടതുണ്ട്, ആ വ്യക്തി ആരാണെന്ന് എനിക്കറിയില്ല, കുറച്ച് ആളുകള്‍ ഉണ്ട്.ഇതായിരുന്നു രോഹിത് ശര്‍മ്മയുടെ പ്രതികരണം.

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ മുഹമ്മദ് ഷമിക്കാണ് സാധ്യത കല്‍പിക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനത്തിന് മുന്നോടിയായി സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കവെയാണ് സ്റ്റെയ്ന്‍ പ്രതികരിച്ചത്. ”ജസ്പ്രീത് ബുംറ കളിക്കുന്നില്ലെന്നത് എതിരാളികള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. ബുംറ ഒരു മികച്ച ബൗളറാണ്. അദ്ദേഹത്തിന്റെ കഴിവ് നിര്‍ണായകമായ ഒന്നാണ്. പകരക്കാരനായി മുഹമ്മദ് ഷമി ഇതിന് യോഗ്യനായിരിക്കാം.സ്റ്റെയ്ന്‍ പറഞ്ഞു.

”നിങ്ങള്‍ക്ക് വേറെയും താരങ്ങളുണ്ട്, നിങ്ങള്‍ക്ക് സ്വിംഗ് ലഭിച്ച ദീപക്കും, വൈദഗ്ധ്യമുള്ള സിറാജും, ആവേശിന് നല്ല പേസും ഉണ്ട്. പക്ഷേ, മുന്‍നിരയില്‍ ഷമിയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു, ഷമി പൂര്‍ണ ഫിറ്റാണെങ്കില്‍, എതിരാളികള്‍ ഭയപ്പെടുന്ന ഒരാളാണ് സ്റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ഐസിസി ടി20 ലോകകപ്പ് ടീമില്‍ നിന്ന് ജസ്പ്രീത് ബുംറയെ ഒഴിവാക്കിയതായി ബിസിസിഐ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. പരിക്കിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബിസിസിഐ മെഡിക്കല്‍ ടീം വ്യക്തമാക്കിയത്. വിശദമായ വിലയിരുത്തലിനും വിദഗ്ധരുമായി കൂടിയാലോചിച്ചതിനുശേഷമാണ് തീരുമാനമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ഗവേണിംഗ് ബോഡി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: T20 world cup dale steyn puts his weight behind mohammed shami as jasprit bumrahs replacement

Best of Express