Latest News

T20 World Cup: Afghanistan vs Namibia: തകര്‍ത്തടിച്ച് നബി, എറിഞ്ഞൊതുക്കി ബോളർമാർ; നമീബിയയെ 62 റൺസിന് തോൽപിച്ച് അഫ്ഘാനിസ്ഥാൻ

നവീനുൽ ഹഖും ഹാമിദ് ഹസനും അഫ്ഘാന് വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടി

അബുദാബി: ട്വന്റി 20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ അഫ്ഘാനിസ്താന് 62 റൺസ് ജയം. അഫ്ഘാൻ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് നമീബിയ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് മാത്രമാണ് നേടിയത്.

ക്രെയ്ഗ് വില്യംസ്-1, മൈക്കല്‍ വാന്‍ ലിംഗെന്‍-11, ലോഫി ഈട്ടണ്‍-14, ജെര്‍ഹാര്‍ഡ് എറാമസ് -12, സെയ്ന്‍ ഗ്രീന്‍-1, ജെ.ജെ സ്മിത്ത്-0, ജാന്‍ ഫ്രൈലിക്-6, പിക്കി യാ ഫ്രാന്‍സ്-3 എന്നിങ്ങനെയാണ് നമീബിയൻ നിരയുടെ റൺസ്.

നവീനുൽ ഹഖും ഹാമിദ് ഹസനും അഫ്ഘാന് വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടി. ഗുൽബദിൻ നഈബ് രണ്ട് വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. ഹസ്റത്തുള്ള സസായി (33), അഹമ്മദ് ഷെഹ്സാദ് (45), അസ്ഗര്‍ അഫ്ഗാന്‍ (31), മുഹമ്മദ് നബി (32) എന്നിവരുടെ പ്രകടനമാണ് അഫ്ഗാനിസ്ഥാന് തുണയായത്. നമീബിയക്കായി റൂബൻ ട്രംപൽമാൻ, നിക്കോൾ ലോഫ്റ്റി-ഈറ്റൺ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ഒപ്പണര്‍മാരായ സസായിയും ഷെഹ്സാദും ചേര്‍ന്ന് അഫ്ഗാനിസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. 53 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തീര്‍ത്തതിന് ശേഷമായിരുന്നു സസായി മടങ്ങിയത്. പിന്നീട് ഷെഹ്സാദ് ആക്രമണം ഏറ്റെടുക്കുകയായിരുന്നു. താരം ടൂര്‍ണമെന്റില്‍ താളം കണ്ടെത്തി. 33 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്സും അടങ്ങിയതായിരുന്നു ഷെഹ്സാദിന്റെ ഇന്നിങ്സ്.

അഫ്ഗാനിസ്ഥാനു വേണ്ടി തന്റെ അവസാന മത്സരത്തിന് ഇറങ്ങിയ മുന്‍നായകന്‍ അസ്ഗറും തിളങ്ങി. താരത്തിന്റെ പരിചയസമ്പത്താണ് അഫ്ഗാനെ മധ്യ ഓവറുകളില്‍ തുണച്ചത്. 23 പന്തിലാണ് താരം 31 റണ്‍സ് നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്സും അടങ്ങിയതായിരുന്നു ഇന്നിങ്സ്. ട്രംപല്‍മാന്റെ പന്തില്‍ 19-ാം ഓവറിലാണ് അഫ്ഗാന്‍ കീഴടങ്ങിയത്.

അസ്ഗറിന് നമീബിയ താരങ്ങള്‍ അഭിനന്ദനം അറിയിച്ചു. അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ ഗ്വാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയാണ് പവലിയനിലേക്ക് താരത്തെ സ്വീകരിച്ചത്. അഫ്ഗാനിസ്ഥാനായി ട്വന്റി 20 യില്‍ 1358 റണ്‍സ് വലം കൈയന്‍ ബാറ്റര്‍ നേടി. ഏകദിനത്തില്‍ 2467 റണ്‍സും ടെസ്റ്റില്‍ 440 റണ്‍സുമാണ് സമ്പാദ്യം.

പാക്കിസ്ഥാനെതിരായ മത്സരത്തിന് സമാനമായി നായകന്‍ മുഹമ്മദ് നബി ഒരിക്കല്‍ കൂടി അഫ്ഗാനിസ്ഥാന്റെ രക്ഷകനായി. കേവലം 17 പന്തില്‍ 32 റണ്‍സെടുത്ത നബിയുടെ ഇന്നിങ്സാണ് ടീമിനെ 150 കടത്തിയത്. അഞ്ച് ഫോറുകളും ഒരു സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

സൂപ്പര്‍ 12 ലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. പാക്കിസ്ഥാനോട് അവസാന നിമിഷം തോല്‍വി വഴങ്ങിയതില്‍ നിന്ന് തിരിച്ചു വരാനായിരിക്കും അഫ്ഗാനിസ്ഥാന്‍ ശ്രമിക്കുക. ഫോമിലുള്ള മുജീബ് റഹ്മാന് വിശ്രമം അനുവദിച്ചു. പകരം ഹമീദ് ഹസന്‍ ടീമില്‍ ഇടം നേടി. നമീബിയന്‍ നിരയില്‍ മാറ്റമില്ല.

നമീബിയ (ടീം): ക്രെയ്ഗ് വില്യംസ്, മൈക്കൽ വാൻ ലിംഗൻ, സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പര്‍), ജെറാഡ് ഇറാസ്മസ് (ക്യാപ്റ്റന്‍), ഡേവിഡ് വീസ്, ജെ. ജെ. സ്മിറ്റ്, ജാൻ ഫ്രൈലിങ്ക്, പിക്കി യാ ഫ്രാൻസ്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, റൂബൻ ട്രംപൽമാൻ, ബെർണാഡ് ഷോൾട്സ്.

അഫ്ഗാനിസ്ഥാൻ (ടീം): ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷെഹസാദ് (വിക്കറ്റ് കീപ്പര്‍), റഹ്മാനുള്ള ഗുർബാസ്, നജീബുള്ള സദ്രാൻ, അസ്ഗർ അഫ്ഗാൻ, മുഹമ്മദ് നബി(ക്യാപ്റ്റന്‍), ഗുൽബാദിൻ നയിബ്, റഷിദ് ഖാൻ, കരീം ജനത്, ഹമീദ് ഹസൻ, നവീൻ-ഉൽ-ഹഖ്.

Also Read: T20 World Cup: അമ്മ വെന്റിലേറ്ററില്‍; ആത്മവിശ്വാസം കൈവിടാതെ ബാബറിന്റെ പോരാട്ടം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: T20 world cup afghanistan vs namibia score updates

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com