scorecardresearch

India vs Pakistan: പാക്കിസ്ഥാന്റെ ബഹിഷ്കരണം; ശ്രീലങ്കയിലേക്ക് ഇന്ത്യ യാത്ര ചെയ്യേണ്ടി വരും; നിയമം ഇങ്ങനെ

India vs Pakistan T20 World Cup: ഫെബ്രുവരി ഏഴിന് നെതർലൻഡിന് എതിരെയാണ് പാക്കിസ്ഥാന്റെ ടി20 ലോകകപ്പിലെ ആദ്യ മത്സരം. രണ്ടാമത്തെ മത്സരം ഫെബ്രുവരി 10ന് യുഎസ്എയ്ക്ക് എതിരേയും

India vs Pakistan T20 World Cup: ഫെബ്രുവരി ഏഴിന് നെതർലൻഡിന് എതിരെയാണ് പാക്കിസ്ഥാന്റെ ടി20 ലോകകപ്പിലെ ആദ്യ മത്സരം. രണ്ടാമത്തെ മത്സരം ഫെബ്രുവരി 10ന് യുഎസ്എയ്ക്ക് എതിരേയും

author-image
Sports Desk
New Update
India Vs Pakistan Final Suryakumar Yadav and Salman Ali

Photograph: (Source: Instagram)

india vs Pakistan T20 World Cup: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം പാക്കിസ്ഥാൻ ബഹിഷ്കരിക്കുകയാണെങ്കിലും ഇന്ത്യൻ സ്ക്വാഡിന് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യേണ്ടതായി വരും. മാർച്ച് 15ന് ആയിരുന്നു ടി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം നിശ്ചയിച്ചിരുന്നത്. ടി20 ലോകകപ്പിൽ നിന്ന് പിന്മാറുന്നില്ലെങ്കിലും ഇന്ത്യക്കെതിരായ മത്സരം കളിക്കേണ്ടതില്ലെന്ന തീരുമാനം പാക്കിസ്ഥാൻ ഭരണകൂടം സ്വീകരിക്കുകയായിരുന്നു. 

Advertisment

പാക്കിസ്ഥാൻ മത്സരം ബഹിഷ്കരിച്ചു എങ്കിലും ഇന്ത്യക്ക് രണ്ട് പോയിന്റ് ലഭിക്കണം എങ്കിൽ സൂര്യകുമാർ യാദവും സംഘവും മത്സര വേദിയിലെത്തണം. ഐസിസിയുടെ ഈ പ്രോട്ടോക്കോൾ ഇന്ത്യക്ക് പിന്തുടരേണ്ടി വരുമെന്നാണ് സൂചന. മത്സരത്തിന്റെ തലേ ദിവസം ഇന്ത്യൻ സംഘം പ്രസ് കോൺഫറൻസിൽ പങ്കെടുക്കുകയും മത്സര ദിവസം സ്റ്റേഡിയത്തിൽ എത്തുകയും വേണം. 

Also Read: Sanju Samson T20: 'ജീവിതം അതിന്റെ വഴിക്ക് ഒഴുകട്ടെ'; സഞ്ജുവിനേറ്റ തിരിച്ചടിയിൽ വൈകാരികമായി പ്രതികരിച്ച് ചാരുലത

സ്റ്റേഡിയത്തിൽ എത്തുന്ന ഇന്ത്യൻ ടീമിന് മാച്ച് റഫറി മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കണം. ഒരു ടീം കളിക്കാൻ തയ്യാറായി ഫീൽഡിൽ ഉണ്ടാവുകയും രണ്ടാമത്തെ ടീം മത്സരം ബഹിഷ്കരിക്കുകയും ചെയ്യുമ്പോഴാണ് ടീമിന് പോയിന്റ് ലഭിക്കുക. രണ്ട് ടീമും സ്റ്റേഡിയത്തിൽ എത്തിയില്ലെങ്കിൽ മത്സരം ഉപേക്ഷിക്കും. 

Also Read: ഗോവയെ തകർത്ത് കേരളം; രഞ്ജി ട്രോഫിയിൽ ഒൻപത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം

കളിക്കാൻ ഗ്രൗണ്ടിലിറങ്ങാതിരുന്നതിനെ തുടർന്ന് 2006ൽ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിൽ പാക്കിസ്ഥാൻ തോറ്റിരുന്നു. ടെസ്റ്റിന്റെ നാലാം ദിനം പാക്കിസ്ഥാൻ കളിക്കാർ കളിക്കാൻ തയ്യാറാവാതെ മാറി നിന്നു. പാക്കിസ്ഥാൻ ടീം പന്തിൽ കൃത്രിമം നടത്തി എന്ന ഓൺ ഫീൽഡ് അംപയറുടെ കണ്ടെത്തലിന് പിന്നാലെയായിരുന്നു ഇത്. 

Also Read: ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല; മത്സരം ബഹിഷ്കരിച്ച് പാക്കിസ്ഥാൻ

ഫെബ്രുവരി ഏഴിന് നെതർലൻഡിന് എതിരെയാണ് പാക്കിസ്ഥാന്റെ ടി20 ലോകകപ്പിലെ ആദ്യ മത്സരം. രണ്ടാമത്തെ മത്സരം ഫെബ്രുവരി 10ന് യുഎസ്എയ്ക്ക് എതിരേയും. 15ന് നടക്കേണ്ട ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുന്നതോടെ പാക്കിസ്ഥാൻ ടീമിന് ഏറെ ദിവസത്തെ വിശ്രമം ലഭികും. ഫെബ്രുവരി 18ന് ആണ് പിന്നെ പാക്കിസ്ഥാന്റെ ടൂർണമെന്റിലെ മത്സരം. 

Read More: ഇനി ഗൂഗിൾ നിങ്ങളുടെ ‘ഗൂഗ്ലിയെ’ സഹായിക്കും; ക്രിക്കറ്റ് ആരാധകർക്കായി ഐസിസിയും ജെമിനിയും കൈകോർക്കുന്നു

India Vs Pakistan T20 T20 World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: