scorecardresearch

Abhishek Sharma: ഹാട്രിക് 'ഡക്ക്'; നാണക്കേടിന്റെ റെക്കോർഡിൽ സഞ്ജുവിനൊപ്പം അഭിഷേക് ശർമ

Abhishek Sharma T20 World Cup: ന്യൂസിലൻഡിനെതിരെ പരമ്പരയിലെ ആദ്യ മത്സരത്തിൽ നാഗ്പൂരിൽ നേടിയ 84 റൺസ് ആണ് ടി20യിലെ ഈ വർഷത്തെ ഇതുവരെയുള്ള അഭിഷേകിന്റെ ഉയർന്ന സ്കോർ

Abhishek Sharma T20 World Cup: ന്യൂസിലൻഡിനെതിരെ പരമ്പരയിലെ ആദ്യ മത്സരത്തിൽ നാഗ്പൂരിൽ നേടിയ 84 റൺസ് ആണ് ടി20യിലെ ഈ വർഷത്തെ ഇതുവരെയുള്ള അഭിഷേകിന്റെ ഉയർന്ന സ്കോർ

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sanju Samson Abhishek Sharma T20 World Cup

india vs Netherlands T20 World Cup: ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർ എന്ന വിശേഷണം നിലവിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയ്ക്ക് സ്വന്തമാണ്. എന്നാൽ ടി20 ലോകകപ്പിൽ തന്റെ മൂന്നാം മത്സരത്തിലും സംപൂജ്യനായി മടങ്ങിയിരിക്കുകയാണ് യുവരാജ് സിങ്ങിന്റെ ശിഷ്യൻ. ഇന്ത്യയുടെ ടൂർണമെന്റിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നെതർലൻഡ്സിനെതിരെ അഭിഷേക് മൂന്ന് പന്തിൽ ഡക്കായി. 

Advertisment

നെതർലൻഡ്സിന്റെ ആര്യൻ ദത്തിന്റെ പന്തിൽ അഭിഷേകിന്റെ സ്റ്റംപ് ഇളകി. നേരത്തെ യുഎസ്എയ്ക്കും പാക്കിസ്ഥാനും എതിരെ അഭിഷേക് പൂജ്യത്തിന് പുറത്തായിരുന്നു. ഏഴ് ഇന്നിങ്സിൽ ഇത് അഞ്ചാം വട്ടമാണ് അഭിഷേക് പൂജ്യത്തിന് പുറത്താവുന്നത്. നെതർലൻഡ്സിന് എതിരെ അഭിഷേകിന് ഫോമിലേക്ക് ഉയരാനാവാതെ പോയത് സൂപ്പർ 8 മത്സരങ്ങളിൽ ഇന്ത്യയുടെ ആത്മവിശ്വാസം കുറയ്ക്കും. 

Also Read: പാർട്ണർ, സിഇഒ, മെന്റർ! ഗംഭീറിന് മുൻപിൽ കോടികളുടെ വമ്പൻ ഓഫർ വെച്ച് രാജസ്ഥാൻ റോയൽസ്; റിപ്പോർട്ട്

Advertisment

2026ലാണ് അഭിഷേക് അഞ്ച് വട്ടം പൂജ്യത്തിന് പുറത്തായിരിക്കുന്നത്. 2026ൽ ഇത് ഫെബ്രുവരി ആയിട്ടുള്ളെന്നും ഓർക്കണം. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വട്ടം പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യൻ ടി20 ബാറ്റർ എന്ന റെക്കോർഡിൽ സഞ്ജു സാംസണിനൊപ്പം അഭിഷേക് എത്തി. ട20 ലോകകപ്പ് 2026ൽ മൂന്ന് ഇന്നിങ്സിലായി എട്ട് പന്തുകൾ മാത്രമാണ് അഭിഷേക് നേരിട്ടത്. 

Also Read: ഇഷാൻ കിഷന്റെ ഗേൾഫ്രണ്ട് ആണ് ആദിതി; പ്രണയം സ്ഥിരീകരിച്ച് മുത്തച്ഛൻ

ടി20 ലോകകപ്പിൽ ഇതുവരെ തന്റെ അക്കൗണ്ട് തുറക്കാൻ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർക്കായിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നതാണ്. എക്സ്ട്രാ പേസോടെ എത്തിയ നെതർലൻഡ്സ് ബോളർ ദത്തിന്റെ ഡെലിവറിയിൽ പുൾ ഷോട്ടിനാണ് അഭിഷേക് ശ്രമിച്ചത്. എന്നാൽ അഭിഷേക് പ്രതീക്ഷിച്ച ബൗൺസ് ആ ഡെലിവറിയിലുണ്ടായില്ല. ബാറ്റിനെ മറികടന്ന് പന്ത് സ്റ്റംപ് ഇളക്കി. 

Also Read: ഓസ്ട്രേലിയയെ പിന്തുടരുന്നത് 2023 ലോകകപ്പിലെ ആ 'ശാപം'? ലോക കിരീടത്തെ അപമാനിച്ചതിന്റെ തിരിച്ചടിയോ?

ടി20യിൽ ഈ വർഷം എട്ട് കളിയിൽ നിന്ന് 182 റൺസ് ആണ് അഭിഷേക് സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 26. ന്യൂസിലൻഡിനെതിരെ പരമ്പരയിലെ ആദ്യ മത്സരത്തിൽ നാഗ്പൂരിൽ നേടിയ 84 റൺസ് ആണ് ടി20യിലെ ഈ വർഷത്തെ ഇതുവരെയുള്ള അഭിഷേകിന്റെ ഉയർന്ന സ്കോർ. ഫെബ്രുവരി 22ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ സൂപ്പർ 8ലെ ആദ്യ മത്സരം. അതിൽ അഭിഷേകിന് ഫോമിലേക്ക് ഉയരാനായില്ലെങ്കിൽ താരത്തിനെതിരായ വിമർശനം ശക്തമാവും. 

Read More: ISL Kerala Blasters: ഫാൻസിന് സഹിക്കാനാവുമോ? ബ്ലാസ്റ്റേഴ്സിന്റെ ദയനീയാവസ്ഥ കൊച്ചിയിലും ആവർത്തിക്കുമോ?

T20 World Cup India Cricket Team Abhishek Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: