scorecardresearch

ടി20 ലോകകപ്പ് 2022: ഇന്ത്യ-പാക്കിസ്ഥാൻ മത്സര ടിക്കറ്റുകൾ മിനിറ്റുകൾക്കകം വിറ്റുതീർന്നു

പാക്കിസ്ഥാനാണ് ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ എതിരാളികൾ

India vs Pakistan
ഫയൽ ചിത്രം

ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നു. ഒക്ടോബർ 23-ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിലാണ് വിറ്റു തീർന്നത്.

ടൂർണമെന്റിന്റെ പ്രധാന റൗണ്ടിന്റെ ആദ്യ ആഴ്ചയിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. പാക്കിസ്ഥാനാണ് ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ എതിരാളികൾ. 90,000-ത്തിലധികം കാണികളെയാണ് മത്സരത്തിനായി സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ആദ്യ ജയം നേടിയ ശേഷമുള്ള മത്സരമാണിത്.

കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ മത്സര സംപ്രേക്ഷണത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. ഇന്ത്യയിൽ മാത്രം 167 മില്യൺ ആളുകളാണ് മത്സരം ടിവിയിൽ കണ്ടത്. ഓൺലൈനായി മത്സരം കണ്ടവരുടെ എണ്ണവും വളരെ കൂടുതൽ ആയിരുന്നു.

അഡ്‌ലെയ്ഡ്, ബ്രിസ്‌ബെയ്ൻ, ഗീലോങ്, ഹോബാർട്ട്, മെൽബൺ, പെർത്ത്, സിഡ്‌നി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇത് ആദ്യമായാണ് ടി20 ലോകകപ്പിന് ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്നത്.

Also Read: ക്വാറന്റൈൻ കഴിഞ്ഞു; രണ്ടാം ഏകദിനത്തിന് മുൻപ് പരിശീലനത്തിനെത്തി രാഹുലും മായങ്കും

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: T20 world cup 2022 india pakistan match tickets sold out